മഹാകവി കുമാരനാശാന്‍ ജന്മദിന സമ്മേളനം

മഹാകവി കുമാരനാശാന്റെ ജന്മദിന സമ്മേളനം എസ്.എന്‍.ഡി.പി യോഗം ടി. കെ. മാധവന്‍ സ്മാരക മാവേലിക്കര യൂണിയന്‍ കണ്‍വീനര്‍ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു.

മാവേലിക്കര: ജാതി വ്യവസ്ഥയ്‌ക്കെതിരെ തൂലിക ചലിപ്പിച്ച അതുല്യനായ പ്രതിഭയായിരുന്നു കുമാരനാശാനെന്ന് എസ്.എന്‍.ഡി.പി യോഗം ടി.കെ. മാധവന്‍ സ്മാരക മാവേലിക്കര യൂണിയന്‍ കണ്‍വീനര്‍ ഡോ. എ.വി. ആനന്ദരാജ് പറഞ്ഞു. മഹാകവി കുമാരനാശാന്റെ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍ രാജന്‍ ഡ്രീംസിന്റെ അദ്ധ്യക്ഷതയില്‍ മേഖലാ ചെയര്‍മാന്‍ എന്‍.ഷാജി മഞ്ഞാടിത്തറ ആമുഖപ്രഭാഷണവും വിനു ധര്‍മ്മരാജന്‍ ജന്മദിന സന്ദേശവും നല്‍കി. യൂണിയന്‍ വനിതാ സംഘം ചെയര്‍പേഴ്‌സണ്‍ എല്‍. അമ്പിളി, യൂത്ത്മൂവ്‌മെന്റ് കണ്‍വീനര്‍ രാജീവ് തെക്കേക്കര, സുശീലന്‍, സോമരാജന്‍, മുരളീധരന്‍, പ്രിയാഷാജി, സുരേഷ് കൊച്ചുതറ, അരുണ്‍ മഞ്ഞാടിത്തറ തുടങ്ങിയവര്‍ സംസാരിച്ചു

Author

143 Views
Scroll to top
Close
Browse Categories