ഒമാന്‍ യൂണിയന്റെ ശ്രീനാരായണ കുടുംബസംഗമം

എസ്.എന്‍.ഡി.പി യോഗം ഒമാന്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ കുടുംബസംഗമം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

എസ്.എന്‍.ഡി.പി യോഗം ഒമാന്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ സിബിഎഫ് ഒമാന്‍ ഹാളില്‍ നടന്ന ശ്രീനാരായണ കുടുംബസംഗമം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ്‌മെമ്പര്‍ പ്രീതിനടേശന്‍, യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ഒമാന്‍ യൂണിയന്‍ ചെയര്‍മാന്‍ എല്‍. രാജേന്ദ്രന്‍, കണ്‍വീനര്‍ സി. രാജേഷ്, ബി.എസ്. ബാബു, ബി. ഹര്‍ഷകുമാര്‍, ഡി. മുരളീധരന്‍, ടി.എസ്. വസന്തകുമാര്‍, എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍മാരായ കെ.അശോകപ്പണിക്കര്‍, വന്ദനശ്രീകുമാര്‍, വെളിയം ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നു കലാപരിപാടികള്‍ നടന്നു.കൂടാതെ പ്രശസ്ത സിനിമ, ടെലിവിഷന്‍ താരങ്ങളായ നോബി, അഞ്ജലിഹരി, സൗമ്യ, ടെലിവിഷന്‍ ഡയറക്ടര്‍ സതീഷ്, തുടങ്ങിയവര്‍ സ്റ്റേജ് ഷോ അവതരിപ്പിച്ചു. , പ്രമുഖ പ്രവാസി മലയാളി സംഘടനകള്‍ക്ക് യോഗം ജനറല്‍ സെക്രട്ടറി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് അന്നദാനംനടന്നു.

Author

183 Views
Scroll to top
Close
Browse Categories