അവതാരകന്റെ പരാമര്‍ശം; തരൂരിന് കൈതരിച്ചു

അമേരിക്കന്‍ ടി.വി. അവതാരകന്‍ ടക്കര്‍ കാള്‍സൻ ഇന്ത്യയെക്കുറിച്ച് പറഞ്ഞ വിഡ്ഢിത്തം ശശിതരൂര്‍ എം.പി.യെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. തരൂര്‍ ട്വിറ്ററില്‍ ഇങ്ങനെ പ്രതികരിച്ചു. ”ക്ഷമ നശിച്ച് പ്രതികരിക്കേണ്ട സാഹചര്യങ്ങളില്‍ അത് പ്രകടിപ്പിക്കാന്‍ ഒരു ബട്ടണ്‍ കൂടി ട്വിറ്ററില്‍ വേണമായിരുന്നു”. എലിസബത്ത് രാജ്ഞിയുടെ വിയോഗം സംബന്ധിച്ച ചര്‍ച്ചയില്‍ ഫോക്‌സ് ന്യൂസ് അവതാരകന്‍ കാള്‍സന്റെ വിതണ്ഡവാദം ഇങ്ങനെയായിരുന്നു. ‘സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ബോംബെ റെയില്‍വേ സ്റ്റേഷന്‍ പോലുള്ള ഒരു കെട്ടിടമെങ്കിലും ഇന്ത്യയിലുണ്ടായോ? വിഷമത്തോടെ പറയേണ്ടിയിരിക്കുന്നു ഇല്ല എന്ന്!

ദേഷ്യവുംഅമർഷവും കാണിക്കുന്ന രണ്ട് ഇമോജികള്‍ ട്വീറ്റ് ചെയ്ത് തരൂര്‍ ഇതിന് മറുപടി നല്‍കി.

Author

105 Views
Scroll to top
Close
Browse Categories