പെരുമ്പാവൂർ ശാഖയിൽ വാസ്തവ വിചാരം

യോഗം 857-ാം നമ്പർ പെരുമ്പാവൂർ ശാഖയിൽ വാസ്തവ വിചാരം കുന്നത്തുനാട് യൂണിയൻ അഡ് മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ :യോഗം 857-ാം നമ്പർ പെരുമ്പാവൂർ ശാഖയിൽ ശ്രീനാരായണ ധർമ്മത്തെ അടിസ്ഥാനമാ ക്കിയുള്ള വാസ്തവ വിചാരം നടന്നു. കോട്ടയം ശ്രീനാരായണ ധർമ്മപരിപാലന കേന്ദ്രത്തിന്റെ സഹകരണത്തോടെയായിരുന്നു വാസ്തവ വിചാരം.കുന്നത്തുനാട് യൂണിയൻ അഡ് മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കോട്ടയം ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം ഡയറക്ടർ എ.ബി.പ്രസാദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ ധർമ്മം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനൂപ് വൈക്കം ക്ലാസുകൾ നയിച്ചു. ശാഖ സെക്രട്ടറി സി.കെ.സുരേഷ് ബാബു,ശാഖ വൈസ് പ്രസിഡണ്ട് കെ.രാമചന്ദ്രൻ,രാജീവ് കൂരോപ്പട,രഞ്ജിത്ത് മറിയപ്പിള്ളി,സന്ധ്യാ വിജികുമാർ,ബിന്ദു സന്തോഷ്,ദിനു സന്തോഷ് എന്നിവർ സംസാരിച്ചു.

Author

119 Views
Scroll to top
Close
Browse Categories