പാലക്കാട് യൂണിയനിൽ വായ്പ വിതരണ മേള

പാലക്കാട് യൂണിയൻ സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പ വിതര

പാലക്കാട് : യോഗം പാലക്കാട് യൂണിയന്റെ പരിധിയിൽ പ്രവർത്തിക്കുന്ന 17 വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ചുരുങ്ങിയ പലിശ നിരക്കിൽ ധനലക്ഷ്മി ബാങ്ക് പാലക്കാട് സുൽത്താൻപേട്ട ബ്രാഞ്ച് മുഖേന 2.56 കോടി രൂപ വായ്പ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ. രഘു. കെ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി കെ. ആർ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ധനലക്ഷ്മി ബാങ്ക് മാനേജർ ജെ. പരമേശ്വരൻ ആദ്യ ചെക്ക് കൈമാറി. ക്ലസ്റ്റർ ഹെഡ് എസ്. അനീഷ് , മൈക്രോ ക്രെഡിറ്റ് ഓഫീസർ എൻ. പ്രവീൺകുമാർ എന്നിവർ സംസാരിച്ചു.

Author

129 Views
Scroll to top
Close
Browse Categories