മുണ്ടയ്ക്കൽ ശാഖ പ്രതിഭാ സംഗമം

മുണ്ടയ്ക്കൽ എസ്. എൻ. ഡി. പി. യോഗം ശാഖയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമം 2023 പരിപാടി കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഉദ്ഘാടനം ചെയ്യുന്നു .

കൊല്ലം : മുണ്ടയ്ക്കൽ 538 -ാംനമ്പർ എസ്. എൻ. ഡി. പി. യോഗം ശാഖയുടെ നേതൃത്വത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പ്രതിഭാ സംഗമം 2023 പരിപാടി കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഉദ്ഘാടനം ചെയ്തു .

ശാഖാ പ്രസിഡന്റ് പി നന്ദരാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ സെക്രട്ടറി എൻ രാജേന്ദ്രൻ അവാർഡ് വിതരണം നടത്തി.

ശ്രീ നാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ് അജുലാൽ പഠനോപകരണവിതരണവും മുഖ്യപ്രഭാഷണവും നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ആനേപ്പിൽ രമേശ് ,യൂണിയൻ പഞ്ചായത്ത് സമിതി അംഗങ്ങളായ ഇരവിപുരം സജീവൻ, ആർ രാജ്മോഹൻ, വാർഡ് മെമ്പർ കുരുവിള ജോസഫ്‌, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബി പ്രതാപൻ ,എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് എസ് ഗിരീഷ് കുമാർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഡോ: സുലേഖ, യൂണിയൻ പ്രതിനിധി പ്രഫുല്ലചന്ദ്രഘോഷ്, വനിതാ സംഘം പ്രസിഡന്റ് ചിന്താമണി, യൂത്ത്മൂവ്മെന്റ് സെക്രട്ടറി മനു കെ ആനന്ദ് എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി ആർ മുരുക രാജ് സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് എൽ .സേതു കുട്ടി നന്ദിയും പറഞ്ഞു.

Author

154 Views
Scroll to top
Close
Browse Categories