വെള്ളാപ്പള്ളി നടേശന്‍ ഭരണസാരഥ്യ വജ്രജൂബിലി കെട്ടിടം ശിലാസ്ഥാപനം

കണിച്ചുകുളങ്ങര ദേവസ്വത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ഭരണസാരഥ്യ വജ്രജൂബിലി സ്മാരക കെട്ടിട സമുച്ചയ ശിലാസ്ഥാപനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ഭരണസാരഥ്യ വജ്രജൂബിലി സ്മാരക കെട്ടിട സമുച്ചയ ശിലാസ്ഥാപനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു.

ക്ഷേത്രം മേല്‍ശാന്തി വി.കെ. സുരേഷ് ശാന്തി, എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍, ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍, ജോയിന്റ്‌സെക്രട്ടറി വി.കെ. മോഹദാസ്, ഖജാന്‍ജി കെ.വി. കമലാസനന്‍, , ക്ഷേത്രം മാനേജര്‍ മുരുകന്‍പെരക്കന്‍ തുടങ്ങിയവരും നിരവധി ഭക്തരും ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി മൂന്നു നിലകളില്‍ ചിക്കരമുറികളും, വിശാലമായ സദ്യാലയവും കടമുറികളും ചേര്‍ത്ത് 18 കോടിയുടെ കെട്ടിട സമുച്ചയമാണ് ജൂബിലി സ്മാരമായി നിര്‍മ്മിക്കുന്നത്.

Author

145 Views
Scroll to top
Close
Browse Categories