മൈക്രോഫിനാന്‍സ് അംഗങ്ങളുടെ സംഗമം

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയനിലെ മൈക്രോഫിനാന്‍സ് കുടിശിക വിഷയത്തിന് പരിഹാരം. അംഗങ്ങളുടെ പേരിലുണ്ടായിരുന്ന വായ്പാ കുരുക്ക് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ സമയോചിതമായ ഇടപെടലിലാണ് പരിഹരിച്ചത്. കുടിശിക തുക പൂര്‍ണമായി ബാങ്കില്‍ അടച്ചുതീര്‍ത്തു. തുക സംബന്ധിച്ച് വിഷയം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ തുഷാര്‍ വെള്ളാപ്പള്ളി പ്രശ്നപരിഹാരം കാണുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ബാദ്ധ്യത തീര്‍ന്നതിന്റെ ആഹ് ളാദസൂചകമായി നടന്ന മൈക്രോഫിനാന്‍സ് അംഗങ്ങളുടെ സംഗമം തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.
ചേര്‍ത്തല മേഖല ചെയര്മാന് കെ.പി. നടരാജന് അദ്ധ്യക്ഷനായി. യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്, യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ ടി. അനിയപ്പന്, ചേര്‍ത്തല മേഖല കണ്‍വീനര്‍ പി.ഡി. ഗഗാറിന്, പാണാവള്ളി മേഖല ചെയര്മാന് കെ.എല്‍. അശോകന്, കണ്‍വീനര്‍ ബിജുദാസ്, മേഖല ഭാരവാഹികളായ എന്‍.ആര്. തിലകന്, വി.എ. സിദ്ധാര്ത്ഥന്, അഞ്ജലി രവീന്ദ്രന്, ജെ.പി. വിനോദ്, ടി. സത്യന്, ബൈജു അറുകുഴി, പി.പി. ദിനദേവന്‍, വിനോദ് മാത്താനം, അജയന് പറയകാട് എന്നിവര്‍ സംസാരിച്ചു.






