സാനിയയെ വെറുതെ വിടൂ..

സിനിമയിലേയും സ്‌പോര്‍ട്‌സിലേയും സൂപ്പര്‍ താരങ്ങള്‍ എന്നും ഗോസിപ്പുകളുടെ നടുവിലായിരിക്കും. ടെന്നീസ് സൂപ്പര്‍താരം സാനിയ മിര്‍സയും ഭര്‍ത്താവ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കും തമ്മിലുള്ള ബന്ധം ഉലഞ്ഞുവെന്നായിരുന്നു അടുത്ത കാലത്ത് പാപ്പരാസികളുടെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇഫ് താര്‍ പാര്‍ട്ടിയുള്‍പ്പെടെ ഒരു ചടങ്ങിലും കണ്ടില്ലെന്ന് പാക് മാധ്യമങ്ങള്‍ എഴുതി.എന്നാൽ ‘അപ്പോഴത്തെ പോലെ ഇപ്പോഴും തങ്ങള്‍ സ്‌നേഹത്തിലാണെന്ന്’ സമൂഹമാധ്യമത്തില്‍ ശുഐബ് മാലിക് കുറിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. മാലിക്കും സാനിയയും ദുബായിലാണ് താമസം.

Author

142 Views
Scroll to top
Close
Browse Categories