കുമാരനാശാൻ ജൻമദിനാഘോഷം

എസ്.എൻ.ഡി.പി.യോഗവും പോഷക സംഘടനകളായ ശ്രീനാരായണ എംപ്ലോയീസ് ഫോറം , വനിതാ സംഘം . ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ എന്നിവയും ചേർന്ന് സംഘടിപ്പിച്ച മഹാകവി കുമാരനാശാന്റെ 150 -മത് ജന്മദിന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി.യോഗം കൗൺസിലർ പി. സുന്ദരൻനിർവഹിക്കുന്നു

കൊല്ലം : എസ്.എൻ.ഡി.പി.യോഗവും പോഷക സംഘടനകളായ ശ്രീനാരായണ എംപ്ലോയീസ് ഫോറം , വനിതാ സംഘം . ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ എന്നിവയും ചേർന്ന് സംഘടിപ്പിച്ച മഹാകവി കുമാരനാശാന്റെ 150 -മത് ജന്മദിന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി.യോഗം കൗൺസിലർ പി. സുന്ദരൻനിർവഹിച്ചു. . കൊല്ലത്ത് എസ്.എൻ.ഡി.പി.യോഗം കേന്ദ്ര കാര്യാലയത്തിൽ വച്ച് നടന്ന യോഗത്തിൽ യോഗനാദം ചീഫ് ഓർഗനൈസർ പി.വി.രജിമോൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ഷീബ ടീച്ചർ കുമാരനാശൻ അനുസ്മരണം നടത്തി . യോഗം കൗൺസിലർ സി.എം. ബാബു മുഖ്യപ്രഭാഷണം നടത്തി.യോഗം വിദ്യാഭ്യാസ സെക്രട്ടറി സുദർശനൻ ,കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ , കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി .സോമരാജൻ, ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്. ആർ. എം,കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ.അനിൽകുമാർ ,വൈസ് പ്രസിഡന്റ്ഭാസി കൊട്ടാരക്കര, യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, പുനലൂർ യൂണിയൻ സെക്രട്ടറി ഹരിദാസ്, അസി.സെക്രട്ടറി വനജാ വിദ്യാധരൻ , കുന്നത്തൂർ യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോഹർ , ചാത്തന്നൂർ യൂണിയൻ സെക്രട്ടറി വിജയകുമാർ , എംപ്ലോയീസ് ഫോറം സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ , പെൻഷനേഴ്സ് സെക്രട്ടറി കെ.എം.സജീവ്, എംപ്ലോയീസ് ഫോറം ട്രഷറർ ഡോ. വിഷ്ണു, പെൻഷനേഴ്സ് ട്രഷറർ ബോസ്, യൂത്ത്മൂവ് മെന്റ് വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ശ്രീനാരായണ എപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ സ്വാഗതവും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ പ്രസിഡന്റ് പ്രെഫ: പി.ആർ ജയചന്ദ്രൻ നന്ദിയും പറഞ്ഞു.

Author

130 Views
Scroll to top
Close
Browse Categories