ഹരി വിജയൻ കുന്നത്ത്നാട് യൂണിയൻ അഡ് മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ

പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ കുന്നത്ത്നാട് യൂണിയൻ അഡ് മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായി ചുമതലയേൽക്കുന്നു

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ കുന്നത്ത്നാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായി ചുമതല ഏറ്റെടുത്തു.

കെ .കെ കർണൻ (ചെയർമാൻ), .ഹരി വിജയൻ (കൺവീനർ), ടി എൻ സദാശിവൻ, ബിജു വിശ്വനാഥൻ, ടി കെ ബാബു എന്നിവർ കമ്മറ്റി അംഗങ്ങളായുമുള്ള അഡ് മിനിസ്ട്രേറ്റിവ് കമ്മറ്റിയാണ് നിലവിൽ വന്നത്.

കഴിഞ്ഞ പത്തു വർഷകാലമായി പറവൂർ യൂണിയൻ സെക്രട്ടറിയായി ചുമതല വഹിച്ചു വരുന്ന ഹരി വിജയൻ നിലവിൽ കൊടുങ്ങല്ലൂർ യൂണിയൻ അഡ് മിനി സ്ട്രേറ്റർ കൂടിയാണ്.

Author

92 Views
Scroll to top
Close
Browse Categories