സുഹൃത്തിന്റെ വീട്ടില്‍ പ്രിയ അതിഥി

അമ്പലപ്പുഴ: എസ്.എന്‍.ഡി.പി യോഗം പുറക്കാട്-കരൂര്‍ ശാഖാ ഗുരുമന്ദിര സമര്‍പ്പണത്തിനെത്തിയ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആദ്യം സന്ദര്‍ശിച്ചത് ഉറ്റ സുഹൃത്ത് പി.കെ. ഷൗക്കത്തലി കൈരളിയെ.പ്രഭാതഭക്ഷണം കുടുംബത്തോ ടൊപ്പമായിരുന്നു. ഷൗക്കത്തലിയുടേയും മകള്‍ ഡോ. ഷാലിമയുടെയും കൈ പിടിച്ചാണ് ജനറല്‍ സെക്രട്ടറി സമ്മേളനവേദിയില്‍ എത്തിയത്. ഇരുവരുടെയും കുടുംബസൗഹൃദത്തിന് 50 വര്‍ഷത്തോളം പഴക്കമുണ്ട്. 1977ല്‍ ദേശീയ പാത നിര്‍മ്മാണക്കരാര്‍ ഏറ്റെടുത്ത് ചെയ്യുമ്പോഴാണ് കൈരളി കുടുംബവുമായിബന്ധം തുടങ്ങുന്നത്.. അന്ന് ഷൗക്കത്തലിയുടെ പിതാവ് അബ്ദുള്‍റഹ്മാനും (കോടിസ്വാമി) ഉണ്ടായിരുന്നു.

സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനം നടത്തി വരികയാണ് ഷൗക്കത്തലി. കഴിഞ്ഞ 30വര്‍ഷമായി ചിങ്ങം ഒന്നിനും വിഷുവിനും ആദ്യ കൈനീട്ടം വെള്ളാപ്പള്ളി നടേശന്‍ നല്‍കുന്നത് ഷൗക്കത്തലിക്കാണ്. മകള്‍ഡോ. ഷാലിമ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അസി.പ്രൊഫസറാണ്. ഷാലിമയും കണിച്ചുകുളങ്ങരയിലെത്തി യോഗം ജനറല്‍ സെക്രട്ടറിയുടെ അനുഗ്രഹം തേടാറുണ്ട്.

Author

41 Views
Scroll to top
Close
Browse Categories