പാലക്കാട് യൂണിയനിൽ വായ്പാ വിതരണ മേള

എസ്.എന്‍.ഡി.പി യോഗം പാലക്കാട് യൂണിയന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 35 വനിതാസ്വയം സഹായ സംഘങ്ങള്‍ക്ക് ധനലക്ഷ്മി ബാങ്ക് ക്ലസ്റ്റര്‍ ഹെഡ് എന്‍. ഹരീഷ് ചെക്ക് കൈമാറിയപ്പോൾ.

പാലക്കാട്: എസ്.എന്‍.ഡി.പി യോഗം പാലക്കാട് യൂണിയന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 35 വനിതാസ്വയം സഹായ സംഘങ്ങള്‍ക്ക് ചുരുങ്ങിയ പലിശ നിരക്കില്‍ ധനലക്ഷ്മി ബാങ്ക് പാലക്കാട് സുല്‍ത്താന്‍പേട്ട ബ്രാഞ്ച് മുഖേന 4,88,50,000/- (നാല് കോടി എണ്‍പത്തിയെട്ട് ലക്ഷത്തി അന്‍പതിനായിരം) രൂപ വായ്പാ വിതരണം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ആര്‍. ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ധനലക്ഷ്മി ബാങ്ക് ക്ലസ്റ്റര്‍ ഹെഡ് എന്‍. ഹരീഷ് ആദ്യ ചെക്ക് കൈമാറി. യൂണിയന്‍ കൗണ്‍സിലര്‍ കെ. ഉണ്ണികൃഷ്ണന്‍, ബാങ്ക് മാനേജര്‍ അനില്‍കുമാര്‍ ആണ്ടൂര്‍, മൈക്രോ ക്രഡിറ്റ് ഓഫീസര്‍ എന്‍. പ്രവീണ്‍കുമാര്‍, വനിതാസംഘം ട്രഷറര്‍ ജ്യോതി ഉണ്ണികൃഷ്ണന്‍, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി വി. സുരേഷ് എന്നിവര്‍ ആശംസ പറഞ്ഞു. യോഗം ഡയറക്ടര്‍ ജി. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. പി. മുരുകന്‍ നന്ദി പറഞ്ഞു.

Author

133 Views
Scroll to top
Close
Browse Categories