ചാത്തന്നൂർ യൂണിയൻ ലഹരി വിരുദ്ധ സദസ്

ചാത്തന്നൂർ :ലഹരിയ്ക്ക് എതിരെ യോഗം വനിത സംഘം സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ് ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. .

വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ചിത്രമോഹൻദാസ് അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഡി.സജീവ്, സെക്രട്ടറി കെ.വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ.നടരാജൻ,ഏറം 578-ാംനമ്പർ ശാഖ പ്രസിഡന്റ് കെ.ആർ. വലലൻ എന്നിവർ സംസാരിച്ചു.
വനിത സംഘം യൂണിയൻ സെക്രട്ടറി ബിന പ്രശാന്ത് സ്വാഗതം പറഞ്ഞു. ,കമ്മിറ്റി അംഗങ്ങൾ ആയ മനീഷ, ഷീലവിജയൻ, ഉഷ,മിനി ജോഷ്, ഷൈമ, വിജയ ലക്ഷ്മി എന്നിവർ പങ്കെടുത്തു. തുടർന്ന് കുമാരി കുമാര സംഘം കുട്ടികൾ ലഹരി ക്കെതിരെ ഫ്ലാഷ് മോബും റാലിയും നടത്തി.

Author

185 Views
Scroll to top
Close
Browse Categories