നമുക്കൊരു സെല്‍ഫിയെടുക്കാമോ?

സൂപ്പര്‍താരം മമ്മൂട്ടിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. എന്നാല്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പോലും നോക്കിയും കണ്ടും മാത്രമേ അതിന് മുതിരാറുള്ളു. മമ്മൂട്ടിയുടെ ജന്മദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ദുല്‍ഖറിന്റെ ആശംസാകുറിപ്പില്‍ പറയുന്നു. ”വാപ്പച്ചിയുടെ സമയം എത്ര വിലപ്പെട്ടതാണെന്ന് ഞാന്‍ എപ്പോഴും ബോധവനാണ്. നമുക്കൊരു സെല്‍ഫിയെടുക്കാമോ എന്ന് ഞാന്‍ ചോദിക്കാറില്ല. കാരണം വാപ്പച്ചി പോകുന്നിടത്തെല്ലാം കേള്‍ക്കുന്ന നിരന്തര അഭ്യര്‍ത്ഥന അത് മാത്രമാണ്. നമ്മള്‍ ഒരുമിച്ചൊരു ചിത്രം വേണമെന്ന് ഞാന്‍ വാശിപിടിക്കാറുള്ള ഒരേഒരു ദിവസം വാപ്പച്ചിയുടെ ജന്മദിനമാണ്’

Author

93 Views
Scroll to top
Close
Browse Categories