ഛായാചിത്രവുമായി ബി.ഡി. ദത്തന്‍

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഛായാചിത്രം ബി.ഡി. ദത്തനും ഭാര്യ വസന്തദത്തനും ചേര്‍ന്ന് അദ്ദേഹത്തിന് കൈമാറുന്നു

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഛായാചിത്രം ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി കൈമാറി.

ഇരുപത്തിനാല് ഇഞ്ച് ഉയരവും പതിനെട്ട് ഇഞ്ച് വീതിയുമുള്ള കാന്‍വാസിലാണ് ഇരുപത് ദിവസമെടുത്ത് അദ്ദേഹം ഈ എണ്ണച്ഛായാചിത്രം പൂര്‍ത്തിയാക്കിയത്. ഭാര്യ വസന്ത ദത്തനും ഒപ്പമുണ്ടായിരുന്നു. . കെ.എല്‍. അശോകന്‍, യോഗനാദം ചീഫ് ഓര്‍ഗനൈസര്‍ പി.വി. രജിമോന്‍, നിരൂപകന്‍ സി.ഇ. സുനില്‍, എഴുത്തുകാരായ ഉണ്ണി അമ്മയമ്പലം, ഹരിദാസ് ബാലകൃഷ്ണന്‍, പി.കെ. റാണി എന്നിവര്‍ സന്നിഹിതരായിരുന്നു. കേരളത്തിന്റെ ചിത്രകലാ സംസ്‌കാരത്തെ ലോക നിലവാരത്തിലെത്തിച്ച ആര്‍ട്ടിസ്റ്റാണ് ബി.ഡി. ദത്തന്‍.

Author

144 Views
Scroll to top
Close
Browse Categories