വി.എന്‍.എസ്.എസ് എസ്.എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് വേണ്ട

കണിച്ചുകുളങ്ങര വി.എന്‍.എസ്.എസ്.എസ്.എന്‍. ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷം എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

ചേര്‍ത്തല: ബി.പി.എല്‍. കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വി.എന്‍.എസ്.എസ് എസ്.എന്‍. ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ പഠിക്കാന്‍ അടുത്ത വര്‍ഷം മുതല്‍ ഫീസ് വേണ്ടെന്ന് എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കണിച്ചുകുളങ്ങര വി.എന്‍.എസ്.എസ് എസ്.എന്‍. ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എന്‍. ട്രസ്റ്റ് ലാഭത്തിന് വേണ്ടിയല്ല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഒന്നും ട്രസ്റ്റ് എടുക്കാറില്ല. എല്ലാം സ്ഥാപനങ്ങളുടെ വികസനത്തിന് വേണ്ടിയുള്ളതാണ്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളുമാണ് സ്ഥാപനങ്ങള്‍ക്ക് കരുത്ത് പകരുന്നത്. ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത് പോലെയുള്ള മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാന്‍ വേണ്ടിയാണ് കണിച്ചുകുളങ്ങരയില്‍ സെന്‍ട്രല്‍സ്‌കൂള്‍ തുടങ്ങിയതെന്നും വലിയ മാറ്റങ്ങളുമായി സ്‌കൂള്‍ വളര്‍ച്ചയുടെ പാതയിലാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ട്രസ്റ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.എന്‍. നടരാജന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ സൂസന്‍ തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍.ഡി.സി. ചെയര്‍മാന്‍ വി.എന്‍. ബാബു, കണ്‍വീനര്‍ കെ.വി. സാബുലാല്‍, പി.ടി.എ പ്രസിഡന്റ് ശ്യാംപ്രമേല്‍, സ്‌പെഷ്യല്‍ ഓഫീസര്‍ പ്രൊഫ. എന്‍.കെ. സോമന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Author

117 Views
Scroll to top
Close
Browse Categories