സിനിമ 2025

നഷ്ടം കുമിയുമ്പോഴും

കോടികളുടെ കിലുക്കം

ബോക്‌സ് ഓഫീസില്‍ കോടികള്‍ ഒഴുകിയെത്തിയ വര്‍ഷമായിരുന്നു മലയാള സിനിമയ്ക്ക് 2025. എന്നാല്‍ സിനിമയുടെ എണ്ണത്തില്‍ വലിയ കുറവ്. ഹിറ്റ്ചാര്‍ട്ടില്‍ വെറും 16 ചിത്രങ്ങള്‍ മാത്രമെന്ന് ഫിലിം ചേമ്പര്‍ പറയുമ്പോള്‍ നരിവേട്ടയും ഹിറ്റായെന്ന് സംവിധായകന്‍ അന്‍രാജ് മനോഹര്‍. വര്‍ഷത്തിന്റെ അവസാന ദിനങ്ങളില്‍ ഒരു സൂപ്പര്‍ഹിറ്റ് കൂടി പിറന്നു. നിവിന്‍പോളിയുടെ സര്‍വംമായ. സംവിധാനം: അഖില്‍ സത്യന്‍.

കോടികള്‍ വാരിക്കൂട്ടിയ നാല് ചിത്രങ്ങളുമായി മോഹന്‍ലാല്‍ തിളങ്ങി. സൂപ്പര്‍ഹിറ്റായ കളങ്കാവൽ ഉള്‍പ്പെടെ മൂന്നു ചിത്രങ്ങളില്‍ മമ്മൂട്ടി നിറഞ്ഞാടി.
ടൊവിനോ തോമസ് (ഐഡന്റിറ്റി), പ്രണവ്‌മോഹന്‍ലാല്‍ (ഡീയസ് ഈറെ), ആസിഫ്അലി (രേഖാചിത്രം), കുഞ്ചാക്കോബോബന്‍ (ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി), സന്ദീപ് പ്രദീപ്, നസ്ലീന്‍ (പടക്കളം, എക്കോ), ബേസില്‍ജോസഫ് (പൊന്‍മാന്‍) എന്നിവര്‍ വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നു.
ദിലീപിന് രണ്ടു ചിത്രങ്ങള്‍ പ്രിന്‍സ് ആന്റ് ഫാമിലി, ഭ.ഭ.ബ., സുരേഷ്‌ഗോപിക്ക് ഒരു ചിത്രം. ജെഎസ്.കെ., ദുല്‍ഖര്‍സല്‍മാന് ലോകയിലെ അതിഥി വേഷം മാത്രം. ജയറാമിന് പോയ വര്‍ഷം ചിത്രങ്ങളില്ല. ജയസൂര്യയ്ക്ക് രണ്ടുവര്‍ഷമായി പടങ്ങളില്ല.
പോയ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങള്‍ -184,
സൂപ്പര്‍ഹിറ്റ് -9,
ഹിറ്റ് -7,
പോയ വര്‍ഷത്തെ മൊത്തം നഷ്ടം
530 കോടി

സൂപ്പര്‍ഹിറ്റുകള്‍
(1) ലോക, (2) തുടരും), (3) എമ്പുരാന്‍, (4) ഡിയസ്ഈറെ (5) ആലപ്പുഴ ജിംഖാന (6) ഹൃദയപൂര്‍വം (7) ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, (8) രേഖാചിത്രം, (9) കളങ്കാവല്‍.

ഹിറ്റുകള്‍
(1) എക്കോ, (2) പെറ്റ്ഡിറ്റക്ടീവ്, (3) പ്രിന്‍സ് ആന്റ് ഫാമിലി, (4) പൊന്‍മാന്‍, (5) പടക്കളം, (6) ബ്രോമാന്‍സ് (7) ഭഭബ

കോടികള്‍ വാരിക്കൂട്ടുന്നവര്‍
ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര -303 കോടി
എമ്പുരാന്‍- 268 കോടി
തുടരും – 237 കോടി
ഹൃദയപൂര്‍വം – 77.6 കോടി

അപൂര്‍വനേട്ടം
കല്യാണി പ്രിയദര്‍ശന്‍- ലോക. മലയാളത്തില്‍ ആദ്യമായി 300 കോടി നേട്ടം സ്വന്തമാക്കുന്ന നായിക

Author

133 Views
Scroll to top
Close
Browse Categories