സംഘടനയെ നെഞ്ചോട് ചേർത്ത് സംരക്ഷിക്കണം

കുട്ടനാട് സൗത്ത് യൂണിയൻ നേതൃത്വ പഠന ക്യാമ്പും കുടുംബസംഗമവും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട് : ഇല്ലാത്ത ആരോപണങ്ങൾ പറഞ്ഞ് എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവരിൽ നിന്നും സംഘടനയെ നെഞ്ചോട് ചേർത്ത് സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കുട്ടനാട് സൗത്ത് യൂണിയൻ സംഘടിപ്പിച്ച നേതൃത്വ പഠന ക്യാമ്പും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാൽനൂറ്റാണ്ടുകളായി യോഗത്തിനും ട്രസ്റ്റിനും ഉണ്ടായ വളർച്ച ആർക്കും വിസ്മരിക്കാനാവുന്നതല്ല. നമുക്ക് ലഭിച്ച ഓരോ രൂപയുടെ ഡൊണേഷനുകളും കൃത്യമായി വിനിയോഗിച്ചതുതൊണ്ടാണ് ഇത്രയധികം സ്ഥാപനങ്ങൾ ഉണ്ടാക്കുവാൻ കഴിഞ്ഞത്. എക്കാലവും ചിലർ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി യോഗനേതൃത്വത്തിന് നേരെ വരുന്നത് നാം കണ്ടിരിക്കുന്നതാണ്. കുമാരനാശാനെപ്പോലും ഇക്കൂട്ടർ വെറുതെ വിട്ടിട്ടില്ല. ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആരൊക്കെ എന്ന് തിരിഞ്ഞ് നോക്കുക, വിവിധ യൂണിയനുകളിലോ ശാഖകളിലോ സാമ്പത്തിക തിരിമറികളോ മറ്റ് തട്ടിപ്പുകളോ നടത്തിയതിന്റെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആ സ്ഥാനമാനങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടവർ. അവർക്ക് എങ്ങനെയും ഈ പ്രസ്ഥാനത്തെ തകർക്കുകയാണ് വേണ്ടത്. ആര് വിചാരിച്ചാലും യോഗമെന്ന ഈ മഹാപ്രസ്ഥാനത്തെ തകർക്കുവാനോ തളർത്തുവാനോ കഴിയുകയില്ല – അദ്ദേഹം പറഞ്ഞു.

യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് അധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അഡ്വ: പി. സുപ്രമോദം മുഖ്യ പ്രഭാഷണം നടത്തി. മാന്നാർ യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം സംഘടന ക്ലാസ് നയി ച്ചു,ആലപ്പുഴ ക്രൈംബ്രാഞ്ച് അഡീഷണൽ സബ് ഇൻസ്പെക്ടർ സുലേഖ സ്ത്രീ സുരക്ഷയും പ്രതിരോധവും സംബന്ധിച്ച ക്ലാസ് നയിച്ചു. യൂണിയൻ കൗൺസിലർമാരായ സന്തോഷ് വേണാട്, ഉമേഷ് കൊപ്പാറ, വനിതാ സംഘം പ്രസിഡൻറ് ശാന്ത സി.പി, യൂത്ത് മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് വികാസ് ദേവൻ,യൂണിയൻ ചെയർമാൻ ഉണ്ണി പച്ച , കൺവീനർ സുചിത്ര മൈക്രോ ഫിനാൻസ് കോ ഓഡിനേറ്റർമാരായ വിമല പ്രസന്നൻ, സുജി സന്തോഷ് യൂണിയൻ സൈബർ സേന ചെയർമാൻ പീയൂഷ് പി.പ്രസന്നൻ, കൺവീനർ സുജിത്ത് മോഹനൻ, യൂണിയൻ വൈദിക സമിതി ചെയർമാൻ സുജിത്ത് തന്ത്രി, കൺവീനർ സനൽ ശാന്തി, എംപ്ലോയീസ് ഫോറം കൺവീനർ ശാലിനി തൊട്ടപ്പള്ളി,പെൻഷനേഴ്‌സ് ഫോറം വിജയൻ പി.വി, കുമാരി സംഘം ചെയർമാൻ ശ്രീക്കുട്ടി ,കൺവീനർ ആര്യ, ബാലജനയോഗം ചെയർപേഴ്‌സൺ അനുശ്രീ, കൺവീനർ രൂപേഷ് എന്നിവർ സംസാരിച്ചു.

Author

Scroll to top
Close
Browse Categories