നഴ്‌സിംഗ് പ്രവേശനത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണം
മാന്നാര്‍: നഴ്‌സിംഗ് പ്രവേശനത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് മാന്നാര്‍ യൂണിയന്‍
മാന്നാര്‍ മേഖലാ യോഗം ആവശ്യപ്പെട്ടു. പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടും നഴ്‌സിംഗ് കോളേജുകളിലെ അഫിലിയേഷന്‍ പുതുക്കൽ ഉള്‍പ്പെടെയുള്ളവ നീണ്ടുപോകുകയാണ്. നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരത്തിന് വിധേയമാകാത്ത കേരളത്തിലെ കോളേജുകളില്‍ പ്രവേശനം നേടുന്നവര്‍ക്ക് ബാങ്ക് വായ്പ നിഷേധിക്കപ്പെടുന്നതായും യോഗം ചൂണ്ടിക്കാട്ടി.
മേഖലാ ചെയര്‍മാന്‍ സതീശന്‍ മുന്നേത്ത് അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയന്‍ ചെയര്‍മാന്‍ കെ.എം. ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മേഖലാ കണ്‍വീനര്‍ സുധാകരന്‍ സര്‍ഗ്ഗം പ്രവര്‍ത്തനറിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. യൂണിയന്‍ അഡ്. കമ്മിറ്റി അംഗങ്ങളായ ഹരി പാലമൂട്ടില്‍, പുഷ്പ ശശികുമാര്‍, രാധാകൃഷ്ണന്‍ പുല്ലാമഠം, രാജേന്ദ്രപ്രസാദ് അമൃത, അനില്‍കുമാര്‍ ടി. കെ., വനിതാസംഘം യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ശശികല രഘുനാഥ്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ വിധുവിവേക് എന്നിവര്‍ പ്രസംഗിച്ചു. കെ.എന്‍. രാജന്‍ കുറ്റിയില്‍ നന്ദി പറഞ്ഞു. മേഖലയുടെ പുതിയ ഭാരവാഹികളായി കെ.എന്‍. രാജന്‍ കുറ്റിയില്‍ (ചെയര്‍മാന്‍), കുട്ടപ്പന്‍ പാവുക്കര (വൈസ് ചെയര്‍മാന്‍), സുധാകരന്‍ സര്‍ഗ്ഗം (കണ്‍വീനര്‍), വിശ്വനാഥന്‍ എന്‍. തയ്യില്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഗിരീഷ് മുരളീധരന്‍, ശിവദാസന്‍, സുരേന്ദ്രന്‍, രതീഷ് സി. ആര്‍, അശോക് കുമാര്‍, അജി ആനന്ദന്‍ ,ഗീതാ വിജയന്‍, മണിക്കുട്ടന്‍, സുശീല സോമരാജ്, ഓമന പുരുഷന്‍, മഞ്ജു എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍