‘യാത്ര’ തുടര്‍ന്ന് മമ്മൂട്ടി
രാജശേഖരറെഡ്ഡിയായി വേഷമിട്ട മമ്മൂട്ടി 2019ല്‍ യാത്രയുടെ ആദ്യഭാഗം ഇറങ്ങിയപ്പോള്‍ തന്നെ തെലുങ്ക് മക്കളുടെ മനം കവര്‍ന്നിരുന്നു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനെ നയിക്കുന്ന രാജശേഖര റെഡ്ഡിയുടെ മകനും മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയെ രാഷ്ട്രീയമായി കുറച്ചൊന്നുമല്ല ‘യാത്ര’ സഹായിച്ചത്.
ആന്ധ്രപ്രദേശില്‍ തിരഞ്ഞെടുപ്പ് ചൂടു പകരാന്‍ മമ്മൂട്ടിയുടെ ‘യാത്ര-2 ‘എത്തി. ആന്ധ്രയിലെ രാഷ്ട്രീയ അതികായനായിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞ മുന്‍മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കഥ പറയുന്ന സിനിമയാണ് ‘യാത്ര’.
രാജശേഖരറെഡ്ഡിയായി വേഷമിട്ട മമ്മൂട്ടി 2019ല്‍ യാത്രയുടെ ആദ്യഭാഗം ഇറങ്ങിയപ്പോള്‍ തന്നെ തെലുങ്ക് മക്കളുടെ മനം കവര്‍ന്നിരുന്നു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനെ നയിക്കുന്ന രാജശേഖര റെഡ്ഡിയുടെ മകനും മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയെ രാഷ്ട്രീയമായി കുറച്ചൊന്നുമല്ല ‘യാത്ര’ സഹായിച്ചത്. ആള്‍ക്കാരെ പ്രത്യേക ബസ്സിലും ഓട്ടോറിക്ഷയിലും മറ്റും കയറ്റി സിനിമകാണാന്‍ കൊണ്ടുപോയെന്നും തിയേറ്ററില്‍ സൗജന്യമായി സ്‌നാക്‌സ് നല്‍കിയെന്നും 100 രൂപ പോക്കറ്റ് മണിവരെ നല്‍കിയെന്നും രാഷ്ട്രീയ എതിരാളികള്‍ അന്ന് പറഞ്ഞു നടന്നിരുന്നു. ഇപ്പോഴിതാ, യാത്ര രണ്ടുമായി മമ്മൂട്ടി വീണ്ടും.
ഗ്രാമിയില്‍
ഇന്ത്യന്‍ തിളക്കം
66-ാമത് ഗ്രാമിപുരസ്‌കാര വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ഗായകന്‍ ശങ്കര്‍ മഹാദേവനും തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈനും ഫ്‌ളൂട്ട് വിദഗ്ദ്ധന്‍ രാകേഷ് ചൗരസ്യയും. സാക്കിര്‍ മൂന്നും ചൗരസ്യ രണ്ടും ഗ്രാമികള്‍ വീതം പങ്കിട്ടു.
മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള ഗ്രാമി ശങ്കറും സാക്കിറും ഉള്‍പ്പെട്ട ഫ്യൂഷന്‍ ബാന്‍ഡായ ശക്തിയുടെ ‘ദിസ് മൊമന്റി’നാണ്. ജോണ്‍ മക്‌ലോക്ലിന്‍, എല്‍. ശങ്കര്‍, സാക്കിര്‍, വി. സെല്‍വഗണേഷ്, ഗണേഷ് രാജഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് ചിട്ടപ്പെടുത്തിയ എട്ട് ഗാനങ്ങളാണ് 2023 ജൂണില്‍ പുറത്തിറങ്ങിയ ദിസ്‌മൊമന്റിലുള്ളത്.