തുടക്കം കലക്കി

പ്രേമലു കോടികള്‍ വാരി മുന്നോട്ടു പോകുന്നു.
മമ്മൂട്ടിയുടെ ഭ്രമയുഗം, ടൊവിനോ പോലീസ് വേഷത്തിലെത്തിയ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ മഞ്ഞുമ്മല്‍ ബോയ്‌സ്’ തുടങ്ങിയവയെല്ലാം പ്രേക്ഷകര്‍ കൈയടിച്ച് സ്വീകരിക്കുകയാണ്.

തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മില്‍ നേരിയ അപസ്വരങ്ങള്‍ നിലനില്‍ക്കെ, മലയാള സിനിമാരംഗം 2024ന്റെ തുടക്കത്തിലേ കുതിപ്പ് തുടങ്ങി. ഈ വര്‍ഷം രണ്ടുമാസം പിന്നിടും മുമ്പേ സൂപ്പര്‍ഹിറ്റ്. പ്രേമലു കോടികള്‍ വാരി മുന്നോട്ടു പോകുന്നു.

മമ്മൂട്ടിയുടെ ഭ്രമയുഗം, ടൊവിനോ പോലീസ് വേഷത്തിലെത്തിയ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ മഞ്ഞുമ്മല്‍ ബോയ്‌സ്’ തുടങ്ങിയവയെല്ലാം പ്രേക്ഷകര്‍ കൈയടിച്ച് സ്വീകരിക്കുകയാണ്.
ഇതിനിടെ തിയേറ്റര്‍ സംഘടനയായ ഫിയോക്ക് നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഫെബ്രുവരി 23 വെള്ളിയാഴ്ച ഒരു സിനിമ പോലും റിലീസ് ചെയ്യാന്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് മഞ്ഞുരുകിയതായാണ് സൂചന.നെറ്റ് ഫ്ളിക്സ് തുടങ്ങിയ ഒ.ടി.ടി പ്ളാറ്റ് ഫോമുകളിൽ സിനിമ എത്തുന്നതിനെ ചൊല്ലി തന്നെയായിരുന്നു തർക്കം.

Author

193 Views
Scroll to top
Close
Browse Categories