വെൺകുറിഞ്ഞി ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി

വെൺകുറിഞ്ഞി എസ് എൻ ഡി പി ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും സ്കൂൾ വാർഷികവും യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശൻ ഉദ് ഘാടനം ചെയ്യുന്നു

വെൺകുറിഞ്ഞി :യോഗത്തിന്റെ സ്ഥാപനങ്ങൾക്ക് എം.പി.മാരും, എം.എൽ.എമാരും എന്ത് തന്നു എന്ന് നോക്കിയാവണം നമ്മുടെ തിരിച്ചുള്ള പ്രതികരണങ്ങളെന്ന് യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശൻ പറഞ്ഞു
വെൺകുറിഞ്ഞി എസ് എൻ ഡി പി ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും സ്കൂൾ വാർഷികവും ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗം ജനറൽ സെക്രട്ടറി.

ഏറ്റവും മോശം അവസ്ഥയിൽ നിന്നും മികച്ച അവസ്ഥയിലേയ്ക്ക് എത്തിയ സ്കൂൾ ആണ് വെൺകുറിഞ്ഞി എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ. എസ് എൻ ഡി പി യോഗത്തിന്റെ സ്ഥാപനങ്ങൾക്ക് എം. പിമാരും എം.എൽ.എ മാരും എന്താണ് തന്നത് എന്ന് സ്വയം ചിന്തിക്കുന്നത് നല്ലതാണ്. മറ്റുള്ള സ്ക്കൂളുകൾക്ക് വാരിക്കോരിക്കൊടുക്കുമ്പോൾ നമ്മളെ രാഷ്ട്രീയക്കാർ അവഗണിക്കുകയാണ് ചെയ്യുന്നതെന്ന സത്യം മനസിലാക്കി വേണം നമ്മൾ തിരിച്ചും പ്രതികരിക്കുവാൻ. നമ്മൾ ചോദിച്ചാൽ വകുപ്പില്ലാ എന്ന് പറയുന്നവർ മറ്റു സമുദായങ്ങൾ ചോദിക്കുന്നത് നൽകാൻ വകുപ്പുകൾ ഉണ്ടാക്കുന്നു. ഇല്ലാത്തവർക്ക് വളരുവാൻ ഉള്ളത് ഉള്ളവൻ നൽകുകയാണ് വേണ്ടത്. എങ്കിൽമാത്രമെ സമുദായം രക്ഷ നേടുകയുള്ളു.

സ്കൂൾ പി.ടി.എ പ്രസിഡന്റ്എബ്രാഹം ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ രാജശ്രീ. ബി സ്വാഗതം പറഞ്ഞു. സി.പി.സുദർശനൻ അധ്യാപകർക്ക് ആദരവ് നൽകി. ടി.കെ.ജയിംസ്, ഉല്ലാസ് എം.ആർ. സുരേഷ് ഇട്ടിക്കുന്നേൽ, എലിസബത്ത് തോമസ്, ജ്യോതി എബ്രഹാം, ഷിൻ ശ്യാമളൻ, മായാ റെജി, ജയ,സലിമോൻ എന്നിവർ ആശംസകൾ നേർന്നു. ലേഖ ടി.ആർ നന്ദി പറഞ്ഞു.

Author

Scroll to top
Close
Browse Categories