സൂപ്പർ താരങ്ങളില്ലാത്ത വിഷു

മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളില്ലാത്ത വിഷുവാണ് വരുന്നത്. .എന്നാൽ പൃഥിരാജ്, ഫഹദ് ഫാസില്‍, ഉണ്ണിമുകുന്ദന്‍, പ്രണവ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയേറ്ററിൽ ആവേശം നിറക്കും.
പൃഥിരാജന്റെ ആടുജീവിതം, ഫഹദ് ഫാസിലിന്റെ ആവേശം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പ്രണവ്‌ മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ ചിത്രം വര്‍ഷങ്ങള്‍ക്കുശേഷം, ഉണ്ണിമുകുന്ദന്റെ ജയ് ഗണേഷ് എന്നീ ചിത്രങ്ങള്‍ വിഷുവിന് എത്തും.

ആടുജീവിതം
വരുന്നു

പൃഥിരാജ്-ബ്ലസി ടീമിന്റെ ആടുജീവിതം ഇന്ത്യന്‍ ചലച്ചിത്ര ലോകം ഉറ്റുനോക്കുന്ന സിനിമയാണ്. മലയാളത്തില്‍ ഏറ്റവുമധികം നാളുകള്‍ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതത്തില്‍ അമലപോളും ശോഭമോഹനുമാണ് താരങ്ങള്‍. എ.ആര്‍. റഹ്മാനാണ് സംഗീതം. ഏപ്രില്‍ 10ന് ആടുജീവിതം തിയേറ്ററില്‍ എത്തും.

രോമാഞ്ചത്തിന് ശേഷം
ആവേശം

ഫഹദ് ഫാസിലും സംവിധായകന്‍ ജിത്തു മാധവനും ഒരുമിക്കുന്ന ആവേശം കോമഡി എന്റര്‍ടെയ്‌നറാണ്. രോമാഞ്ചം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജിത്തുമാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മന്‍സൂര്‍ അലിഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ഗോപു, പൂജമോഹന്‍രാജ്, തങ്കം മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ബറോസ്
വാളേന്തി കുതിരപ്പുറത്ത് മോഹന്‍ലാല്‍ ഇരിക്കുന്നതാണ് ബറോസ് സിനിമയുടെ പോസ്റ്റര്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ത്രീഡിയിലാണ് ഒരുങ്ങുന്നത്. മാര്‍ച്ച് 28ന് ബറോസ് റിലീസ് ചെയ്യും.

ജയ് ഗണേഷ്
ഉണ്ണിമുകുന്ദന്‍ നായകനായി രഞ്ജിത്ത്ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജയ് ഗണേ ഷ് ഏപ്രില്‍ 11ന് റിലീസ് ചെയ്യും. മഹിമ നമ്പ്യാരാണ് നായിക. ഇടവേളയ്ക്കു ശേഷം ജോമോള്‍ അഭിനയരംഗത്തേക്കു തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അശോകന്‍, രവീന്ദ്രവിജയ് ഹരീഷ്‌പേരടി, നന്ദു തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

Author

Scroll to top
Close
Browse Categories