ക്ഷേത്രങ്ങള്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാകണം
കൊല്ലം: ആരാധനാലയം വളരുമ്പോള്‍ പ്രദേശത്ത് ഐശ്വര്യം പരക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പട്ടത്താനം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ചുറ്റമ്പല സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങള്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായി മാറണം. പ്രാര്‍ത്ഥനയും പൂജയും മാത്രം പോര. ക്ഷേത്രം കൊണ്ട് സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പൊതുജനങ്ങള്‍ക്ക് പ്രയോജനമുണ്ടാകണം. സമ്പത്ത് ഇല്ലാത്തവരെ കൈ പിടിച്ച് ഉയര്‍ത്തി മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടക്കണം. ഭഗവാന് വിശപ്പില്ല, ഭക്തനാണുള്ളത്. നാട്ടില്‍ വിഷമങ്ങള്‍ അനുഭവിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. പഠിക്കാന്‍, വിവാഹത്തിന്, ചികിത്സയ്ക്ക്, കിടപ്പാടം നിര്‍മ്മിക്കാന്‍ ഇതിനൊക്കെ പണമില്ലാതെ വലയുന്നവരുണ്ട്. ക്ഷേത്രങ്ങളില്‍ കിട്ടുന്ന സമ്പത്ത് ഇത്തരം പാവങ്ങള്‍ക്ക് നല്‍കണം.
എസ്.എന്‍.ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതിനടേശന്‍ ഭദ്രദീപം തെളിച്ചു. എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജെ. വിമലകുമാരി സ്വാഗതം പറഞ്ഞു. റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കൊല്ലം യൂണിയന്‍ സെക്രട്ടറി എന്‍. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണവും യോഗം കൗണ്‍സിലര്‍ പി. സുന്ദരന്‍ അനുഗ്രഹപ്രഭാഷണവും നടത്തി. മുന്‍മന്ത്രി ബാബുദിവാകരന്‍ ക്ഷേത്രഭരണസമിതിക്ക് വേണ്ടി വെള്ളാപ്പള്ളി നടേശനെ ആദരിച്ചു. ക്ഷേത്ര സ്ഥപതി കെ.കെ. ശിവന്‍ പാമ്പാക്കുടയെ വെള്ളാപ്പള്ളി നടേശന്‍ ആദരിച്ചു.
കേരള കൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണന്‍, വിജയകുമാരി ഒ. മാധവന്‍, ക്ഷേത്രം അഡ്‌മിനിസ്‌ട്രേറ്റര്‍ എ.ഡി. രമേശ്, ലീഗല്‍ അഡ്‌വൈസര്‍ അഡ്വ. എസ്. ഷേണാജി, ക്ഷേത്രം മേല്‍ശാന്തി ജതീഷ്, പട്ടത്താനം 450-ാം നമ്പര്‍ ശാഖ മുന്‍പ്രസിഡന്റ് കെ. ചന്ദ്രബാലന്‍, മുന്‍സെക്രട്ടറി എച്ച്. ദിലീപ് കുമാര്‍, പട്ടത്താനം ഈസ്റ്റ് ശാഖാ പ്രസിഡന്റ് ബൈജു എസ്. പട്ടത്താനം, പട്ടത്താനം വെസ്റ്റ് ശാഖ വൈസ്‌പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സെക്രട്ടറി സുന്ദരേശപ്പണിക്കര്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ പ്രകാശ്ബാബു, കണ്‍വീനര്‍ പ്രമോദ് ബോസ്, കെ.വി. ഭരതന്‍, സുദേവന്‍, കിഷോര്‍, സുഖ്‌ദേവ്, സാബുപുത്തന്‍പുര, പി. ശിവദാസന്‍, സുഗതന്‍, പി. പുഷ്പാകരന്‍, സരസ്വതി, സാബുകന്നിമേല്‍, ദേവരാജന്‍, ശോഭന കോമളാനന്ദന്‍, ഷീലബാബു, ശോഭന മംഗളാനന്ദന്‍, സുശീല, സരസ്വതി പ്രകാശ്, രമ മണിപ്രസാദ്, ലീല രവീന്ദ്രന്‍, രാജാമണി, രാധമ്മ, ശോഭബാബു, ഗീതഅനില്‍, വിലാസിനി, സജിനി ഷാജി, തുളസി തമ്പി, ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.