ശ്രീനാരായണാ എംപ്ലോയീസ് ഫോറം സമ്മേളനം
കൊല്ലം: യോഗത്തിന് കോവിഡ് കാലത്ത് ഊര്‍ജ്ജം പകര്‍ന്ന സംഘടനയാണ് ശ്രീനാരായണാ എംപ്ലോയീസ് ഫോറമെന്ന് യൂണിയന്‍ സെക്രട്ടറി എന്‍ രാജേന്ദ്രന്‍ പറഞ്ഞു.ഫോറം യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുയൂണിയന്‍ സെക്രട്ടറി.
ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ് അജുലാല്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ യോഗം കൗണ്‍സിലര്‍ പി സുന്ദരന്‍ മുഖ്യപ്രഭാഷണം നടത്തി.സംഘടനാ സന്ദേശം ഫോറം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ജി ബൈജു പുനലൂര്‍ നല്‍കി.പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ കേന്ദ്രസമിതി പ്രസിഡന്റ് പി.ആര്‍ ജയചന്ദ്രന്‍, കൗണ്‍സില്‍ കൊല്ലം യൂണിയന്‍ പ്രസിഡന്റ് ഡോ.കെ.സാബു കുട്ടന്‍, ഫോറം കേന്ദ്ര കമ്മിറ്റി അംഗം അരുണ്‍ രഘു എന്നിവര്‍ സംസാരിച്ചു.ഫോറം കേന്ദ്രസമിതി ട്രഷറര്‍ ഡോ. എസ് വിഷ്ണു സ്വാഗതവും ഫോറം കൊല്ലം യൂണിയന്‍ പ്രസിഡന്റ് എസ് ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രസിഡന്റായി എസ് ഗിരീഷ് കുമാര്‍, വൈസ് പ്രസിഡന്റ് മാരായി കെ.സന്തോഷ് കുമാര്‍, സുരേഷ് എസ്, ആര്‍ച്ച അരുണ്‍ സെക്രട്ടറിയായി വി എസ് മായ, ജോയിന്റ് സെക്രട്ടറിമാരായി അര്‍ച്ചന പി ജെ, അജികുമാര്‍ എസ്, ആര്‍ രജിഷ് ,ട്രഷററായി കെ. ഗോപകുമാര്‍ ,കമ്മിറ്റി അംഗങ്ങളായി ഡോ.ശില്പശശാങ്കന്‍, ഡോ.എസ് അനുജി, ഡോ.ബേണി ബി രാജ്, പി എം ദേവി പ്രീയ, ബിനേന്ദ്ര രാജ് ബി, ജിഷ എസ്, ഡോ: എന്‍ ഷാജി, രതീഷ് എസ്. മിഥുന്‍ എസ് പി എന്നിവരെയും ട്രെയിനിംഗ് വിംഗിന്റെ ചെയര്‍മാനായി എസ് സുരേഷിനെയും കണ്‍വീനറായി പി ജെ അര്‍ച്ചനയെയും തെരഞ്ഞടുത്തു