വരുന്നു ലൂയിസ് IX

ന്യൂജെൻ കുടുംബചിത്രം

ലൂയിസ് പതിനൊന്നാമന്റെ ജീവിത പശ്ചാത്തലവുമായി കഥയ്ക്ക് യാതൊരു ബന്ധമില്ലെങ്കിലും ചില സത്യങ്ങൾ എടുത്തു കാട്ടുന്നു .തികച്ചും കുടുംബചിത്രം . ന്യൂജെൻ ത്രില്ലറായി നിരവധി സന്ദർഭങ്ങളും സംഭവങ്ങളും ഒന്നൊന്നായി ചിത്രീകരിക്കാനാണ് ലക്ഷ്യമെന്ന് സംവിധായകൻ കെ.എസ്. ഹരിഹരൻ പറഞ്ഞു . ആധുനിക ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മൽസരങ്ങളും അതിന്റെ ഫലമായി സംഭവിയ്ക്കുന്ന അരക്ഷിതാവസ്ഥയും ദൈന്യംദിന മനുഷ്യ ജീവിതത്തിലുണ്ടാക്കുന്ന ചില സംഘർഷങ്ങളും നഷ്ടപ്പെടുത്തലുകളും ചിത്രത്തിൽ അടയാളമാവുന്നുണ്ട് . മനുഷ്യനൻമയുടെ ചില വെളുത്ത സൂചകങ്ങൾ സിനിമയിൽ വരുന്നത് ഇനിയും മനുഷ്യർക്ക് നഷ്ടപ്പെടുത്താൻ കഴിയാത്ത ചില ഉയർന്ന മൂല്യങ്ങളാണെന്ന് ചിത്രം രേഖപ്പെടുത്തുന്നുണ്ട്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നു.
ഡയറക്ടർ കെ.എസ്. ഹരിഹരൻ എഴുതി ഭവനേഷ് സംഗീതം പകർന്ന ഗാനം ആലപിച്ചത് ബേബി സാത്വികയാണ്. ജനുവരി ആദ്യം എറണാകുളം മുവാറ്റുപുഴ എന്നിവിടങ്ങളിൽ ചിത്രീകരണം തുടങ്ങുന്നു .



നിർമ്മാണം രമേഷ് കോട്ടപ്പുറം. തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് രാജേഷ്. ഇന്ദ്രൻസ് , ദേവൻ, ഭീമൻ രഘു, ശിവജി ഗുരുവായൂർ , നാരായണൻ കുട്ടി ,ഗീതാ വിജയൻ , കൊളപ്പുള്ളി ലീല തുടങ്ങിയവർക്കു പുറമേ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു . ഉടനെ ചിത്രീകരണം തുടങ്ങുന്ന ചിത്രം വിഷുവിന് തീയറ്ററിൽ റിലീസു ചെയ്യും. സി.ഒ.പി ടി.എസ്. ബാബു .പി.ആർ ഒ . എസ്. ദിനേശ് .