പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ആശ്രമം സ്‌കൂളിന് സ്വന്തം ഡയറി

വൈക്കം: ആശ്രമം സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ മികവിന്റെ ഒരദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കുന്നു. സ്‌കൂളിന്റെ പേരില്‍ തയ്യാറാക്കിയ 2024 ലെ ഡയറി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രകാശനം ചെയ്തു.

2500 ഡയറികളാണ് തയ്യാറാക്കിയിട്ടുള്ളത്. രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികള്‍ക്കൊപ്പം കുട്ടികളുടെ പഠനം, പാഠ്യേതര വിഷയങ്ങള്‍, കലാകായികം, സാമൂഹ്യപ്രതിബദ്ധത തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് സ്‌കൂളും ഇതിന് നേതൃത്വം നല്‍കുന്ന എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയനും നടപ്പാക്കുന്നത്.

കണിച്ചുകുളങ്ങരയില്‍ നടന്ന ചടങ്ങില്‍ പ്രീതിനടേശന്‍ യോഗം ജനറല്‍ സെക്രട്ടറിയില്‍ നിന്ന് ഡയറി ഏറ്റുവാങ്ങി. സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കണ്‍വീനര്‍ വൈ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. വൈക്കം യൂണിയന്‍ പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ പി.വി. ബിനേഷ്, യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, പ്രിന്‍സിപ്പൽ ഷാജി ടി. കുരുവിള, ഇ.പി. ബീന, റെജി എസ്. നായര്‍, ജയന്തി കെ. തങ്കപ്പന്‍, എം.എസ്. സുരേഷ്ബാബു, റിറ്റു എസ് രാജ്. ആര്‍. രജനി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രഥമാദ്ധ്യാപിക പി.ആര്‍. ബിജി സ്വാഗതവും , എല്‍.പി വിഭാഗം എച്ച്.എം. പി.ടി. ജിനീഷ് നന്ദിയും പറഞ്ഞു

Author

Scroll to top
Close
Browse Categories