എസ്.എന്‍. ട്രസ്റ്റ് കാറ്റഗറി 3 (ഇ) തിരഞ്ഞെടുപ്പ്: ഔദ്യോഗിക പാനലിന്സമ്പൂര്‍ണ്ണ വിജയം
കാറ്റഗറി ഇ വിഭാഗത്തില്‍ നിന്നു 751 പേരെയാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതില്‍ തിരുവനന്തപുരം, ചേര്‍ത്തല, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ റീജിയണുകളില്‍ വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന പാനലിലെ 317 പേരാണ് നേരത്തെ എതിരില്ലാതെ വിജയിച്ചത്.
വിജയിച്ചവര്‍ക്കെല്ലാം വമ്പിച്ച ഭൂരിപക്ഷം
കൊല്ലം: എസ്.എന്‍. ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള കാറ്റഗറി 3 (ഇ) വിഭാഗം തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിച്ച ഔദ്യോഗിക പാനലിന് സമ്പൂര്‍ണ്ണ വിജയം. ആകെ പത്തു റീജിയണുകളിലായി നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് ഔദ്യോഗിക പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷിച്ച അഞ്ച് റീജിയണുകളില്‍ നടന്ന തിരഞ്ഞെടുപ്പിലും ഔദ്യോഗികപാനല്‍ നൂറു മേനി കൊയ്തു.
കാറ്റഗറി ഇ വിഭാഗത്തില്‍ നിന്നു 751 പേരെയാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതില്‍ തിരുവനന്തപുരം, ചേര്‍ത്തല, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ റീജിയണുകളില്‍ വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന പാനലിലെ 317 പേരാണ് നേരത്തെ എതിരില്ലാതെ വിജയിച്ചത്. വര്‍ക്കല, പുനലൂര്‍, നങ്ങ്യാര്‍കുളങ്ങര, കൊല്ലം, തൃശൂര്‍ റീജിയണുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഈ അഞ്ചിടങ്ങളില്‍ നിന്നുള്ള 434 പ്രതിനിധികളും ഔദ്യോഗിക പാനലില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ കൊല്ലത്ത് മാത്രമേ ഔദ്യോഗിക പാനലിനെതിരെ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നുള്ളു. എന്നിട്ടും മൃഗീയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
നൂറ് മുതൽ അയ്യായിരം രൂപക്ക് താഴെ വരെ
സംഭാവന നല്‍കിയ അംഗങ്ങളാണ് കാറ്റഗറി 3ഇ വിഭാഗത്തിലുള്ളത്. അയ്യായിരം രൂപ മുതല്‍ ഒരു ലക്ഷത്തില്‍ താഴെ വരെ സംഭാവന നല്‍കിയവരുടെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് നവംബര്‍ 10ന് ചേര്‍ത്തല എസ്.എന്‍. കോളേജില്‍ നടക്കും. വിദഗ്ദ്ധ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്ന 3ഐ വിഭാഗം തിരഞ്ഞെടുപ്പ് നവംബര്‍ 23നാണ്. നവംബര്‍ 25 ന് ട്രസ്റ്റ് ചെയര്‍മാന്‍ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി ട്രഷറര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് നടക്കും.