ഇന്ദു ലക്ഷ്മിക്ക് 1200 മാര്‍ക്ക്

പൂത്തോട്ട: കെ.പി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ടി. എസ്. ഇന്ദുലക്ഷ്മി സയന്‍സ് ബയോളജിയില്‍ 1200ല്‍ 1200 മാര്‍ക്കും നേടി. സയന്‍സ് ബയോളജിയില്‍ അന്നാ ഷാജി 1199 മാര്‍ക്ക് സ്വന്തമാക്കി. തെക്കന്‍പറവൂര്‍ തച്ചേത്ത് വീട്ടില്‍ ടി.എന്‍. സുരേന്ദ്രന്റെയും ഷൈനിയുടെയും മൂത്തമകളാണ് ഇന്ദു ലക്ഷ്മി.പത്താംക്ലാസ് വരെ പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍ സി.ബി.എസ്.ഇ സിലബസിലായിരുന്നു പഠനം. 97.7 ശതമാനം മാര്‍ക്ക് വാങ്ങി സ്‌കൂള്‍ ടോപ്പറായാണ് പത്താം ക്ലാസ് ജയിച്ചത്. നീറ്റ് പരീക്ഷ എഴുതിയിട്ടുണ്ട്. മെഡിസിനാണ് സ്വപ്‌നം.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കാവ്യലക്ഷ്മിയാണ് അനുജത്തി. തെക്കന്‍പറവൂരില്‍ ചിക്കന്‍സ്റ്റാള്‍ നടത്തുകയാണ് പിതാവ് സുരേന്ദ്രന്‍.

Author

362 Views
Scroll to top
Close
Browse Categories