തലവേദനയായി സാരികള്‍

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സാരികളും ചെരുപ്പുകളും സൂക്ഷിക്കുന്ന ചുമതല കര്‍ണാടക സർക്കാരിന് തലവേദനയായി. 1996ല്‍ ജയലളിതയ്‌ക്കെതിരെയുള്ള സ്വത്തുകേസിന്റെ ഭാഗമായി ചെന്നൈ പോയെസ് ഗാര്‍ഡനിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്തത് 11,324 സാരികളും 750 ജോഡി ചെരുപ്പുകളും, കൂട്ടത്തില്‍ 250 ഷാളുകളും. 2003ല്‍ സുപ്രീംകോടതി കേസ് ബംഗ്‌ളുരുവിലേക്ക് മാറ്റിയപ്പോള്‍ പിടിച്ചെടുത്ത വസ്തുക്കള്‍ കര്‍ണാടക നിയമസഭയുടെ ട്രഷറിയില്‍ സൂക്ഷിച്ചു. പിടിച്ചെടുത്ത വസ്തുക്കള്‍ ലേലം ചെയ്യാനുള്ള വഴി തേടുകയാണ് കര്‍ണാടക സര്‍ക്കാര്‍.

Author

Scroll to top
Close
Browse Categories