ആത്മീയ അടിത്തറയില്‍ നിന്നു കൊണ്ട് ഭൗതികമായി വളരണം
അരൂര്‍: വര്‍ത്തമാന കാലത്ത് ദൈവഭക്തി അനിവാര്യമാണെന്നും ആത്മീയ അടിത്തറയില്‍ നിന്നുകൊണ്ടു മാത്രമേ നമുക്ക് ഭൗതികമായി വളരാന്‍ സാധിക്കുകയുള്ളൂവെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ചന്തിരൂര്‍ കുമര്‍ത്തുപടി ഭഗവതിക്ഷേത്രത്തില്‍ ക്ഷേത്ര പുനര്‍നിര്‍മ്മാണ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൗതികമായി വളരുമ്പോള്‍ ക്ഷേത്ര വരുമാനം വര്‍ദ്ധിക്കുകയും സമ്പത്തുണ്ടാകുകയും ചെയ്യും. അപ്പോള്‍ ആരാധനാലയങ്ങള്‍ എന്നതിലുപരി അവ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്രങ്ങളാകും. ആരാധനാലയങ്ങള്‍ ഉയരുകയും വളരുകയും ചെയ്യുന്നയിടങ്ങളില്‍ നാടിനും ജനങ്ങള്‍ക്കും ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകും
ദേവസ്വം പ്രസിഡന്റ് ജെ.ആര്. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയന് അഡ് മിനിസ്ട്രേറ്റര്‍
ടി. അനിയപ്പന് മുഖ്യപ്രഭാഷണവും ക്ഷേത്രം തന്ത്രി സത്യപാലന് അനുഗ്രഹപ്രഭാഷണവും നടത്തി. സിനിമനോഹരന്, കെ.പി. രൂപേഷ്, പി. രവീന്ദ്രന്, സി.ആര്. ഹരിയപ്പന്‍, കെ.എല്‍. ഷൈജു, ഷിബുശാന്തി, സി.വി. ബാബു, സൗമ്യ ബിജു എന്നിവര്‍ സംസാരിച്ചു. ദേവസ്വം വൈസ് പ്രസിഡന്റ് രജീഷ് വാസുദേവ് സ്വാഗതവും ട്രഷറര്‍ സനീഷ് ചിറയില്‍ നന്ദിയും പറഞ്ഞു. രാവിലെ ക്ഷേത്രാങ്കണത്തില്‍ നടന്ന പൊങ്കാലയ്ക്ക് എസ്.എന്‍.ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതിനടേശന്‍ ഭദ്രദീപം പ്രകാശിപ്പിച്ചു.