കന്യാകുമാരി യൂണിയനിൽ നേതൃത്വ യോഗം

കന്യാകുമാരി യൂണിയനിൽ നേതൃത്വ യോഗം തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് ഉദ്ഘാടനം ചെയ്യുന്നു

കന്യാകുമാരി: എസ്.എൻ.ഡി.പി യോഗം ജില്ല യൂണിയനിൽ കളിക്കാവിള മുതൽ തക്കല വരെയുള്ള 33 ശാഖകളിൽ നിന്നുള്ള ശാഖ ഭാരവാഹികളുടെയും, യൂത്ത് മൂവ്മെന്റ് , വനിതാ സംഘം, എംപ്ലോയീസ് ആന്റ് പെൻഷണേഴ്‌സ് ഫോറം , സൈബർ സേന എന്നീ പോഷക സംഘടനകളുടെയും സംയുക്ത യോഗം തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് യോഗം ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ചെയർമാൻ ബാലാജി സിദ്ധാർത്ഥിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ ഹിന്ദുസ്ഥാൻ ബി.മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ എസ്.കെ സുമൻ, ജോയി ന്റ് കൺവീനർ വി സുധീർ , എയിംസ് കോച്ചിംഗ് സെന്ററിന്റെ പ്രിൻസിപ്പൽ ബി.ഷാജികുമാർ, വി.രാജേഷ് ,പെൻഷനേഴ്‌സ് ഫോറം കേന്ദ്ര കമ്മിറ്റി അംഗം വി.സുരേന്ദ്രൻ , അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ:പി. എസ് മോഹൻ , എ.വിനീതകുമാർ, എസ്.വിജയൻ എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ്, വനിതാ സംഘം, പെൻഷനേഴ്സ് ഫോറം, സൈബർ സേന, എന്നീ പോഷക സംഘടനകളുടെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

Author

195 Views
Scroll to top
Close
Browse Categories