സജില്‍ശ്രീധറിന്റെ പുണ്യാഹം ഹ്രസ്വചിത്രമാകുന്നു

കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയും സമഭാവനയും ഒപ്പം പുറമെ പുരോഗമനം ഭാവിക്കുന്ന മുതിര്‍ന്നവരെ ഭരിക്കുന്ന ജാതിബോധവും തമ്മിലുളള അന്തരം പ്രതിപാദിക്കുന്ന പണ്യാഹം നിര്‍മ്മിക്കുന്നത് കോന്നി ഫിലിം സൊസൈറ്റിയാണ്.

സജില്‍ശ്രീധറിന്റെ ഏറെ ശ്രദ്ധേയമായ പുണ്യാഹം എന്ന കഥ ഹ്രസ്വചിത്രമാകുന്നു. കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച പുണ്യാഹം സജില്‍ശ്രീധറിന്റെ തെരഞ്ഞെടുത്ത കഥകള്‍ എന്ന സമാഹാരത്തിലൂടെ പുസ്തകരൂപത്തിലും എത്തിയിരുന്നു. സജില്‍ശ്രീധര്‍ തന്നെ തിരക്കഥയും സംഭാഷണവും രചിച്ച പുണ്യാഹം ശ്യാം അരവിന്ദം സംവിധാനം ചെയ്യുന്നു.

കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയും സമഭാവനയും ഒപ്പം പുറമെ പുരോഗമനം ഭാവിക്കുന്ന മുതിര്‍ന്നവരെ ഭരിക്കുന്ന ജാതിബോധവും തമ്മിലുളള അന്തരം പ്രതിപാദിക്കുന്ന പുണ്യാഹം നിര്‍മ്മിക്കുന്നത് കോന്നി ഫിലിം സൊസൈറ്റിയാണ്.

റഷീദ് മുളന്തറ, മല്ലിക സോമന്‍, ബീന അശോക്, ജോമോന്‍ എടത്വ, ദീപ, മാസ്റ്റര്‍ സഞ്ജയ് എസ്. കുമാര്‍, മാസ്റ്റര്‍ അനന്തകൃഷ്ണന്‍, ആശാകുമാരി, അശോകന്‍ എന്നിവര്‍ അഭിനയിക്കുന്നു.

ക്യാമറ: രാജീവ് ഗോവിന്ദന്‍, എഡിറ്റിംഗ് : റോഷന്‍, ചമയം: സതീഷ് തിരുവല്ല, അസോസിയറ്റ് ഡയറക്‌ടേഴ്‌സ്: ജോമോന്‍ എടത്വ, ദില്‍ഷാദ്, ഫോക്കസ് പുളളര്‍ : കണ്ണന്‍ മുണ്ടക്കയം. കോന്നിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി.

Author

Scroll to top
Close
Browse Categories