മലയാളത്തിന്റെ ലോക സിനിമയ്ക്ക് 50 വയസ്
മലയാളികളുടെ സിനിമ സങ്കല്‍പ്പത്തെ മാറ്റി മറിച്ച
‘സ്വയംവരം’ അരനൂറ്റാണ്ട് പിന്നിടുമ്പോള്‍
വിശ്വത്തിന്റെയും സീതയുടെയും (മധു, ശാരദ) കഥ അടൂര്‍ പറഞ്ഞത് അതുവരെ മലയാള സിനിമ പിന്തുടര്‍ന്നിരുന്ന കാഴ്ചപ്പാടുകളെ മാറ്റിമറിച്ചായിരുന്നു. നാല് ദേശിയ അവാര്‍ഡുകളാണ് സ്വയംവരം കേരളത്തിലേക്ക് കൊണ്ടുവന്നത്.
മലയാള സിനിമയില്‍ പുതിയ ചരിത്രമെഴുതിച്ചേര്‍ത്ത ‘സ്വയംവര’ത്തിന് 50 വയസ്സ്. അരനൂറ്റാണ്ട് മുമ്പ് നവംബര്‍ 24നാണ് മലയാളിയുടെ സിനിമാ സങ്കല്പങ്ങളെ മാറ്റിമറിച്ച സ്വയംവരം തിയേറ്ററിലെത്തിയത്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് അന്ന് 31 വയസ്സ് മാത്രം.
വിശ്വത്തിന്റെയും സീതയുടെയും (മധു, ശാരദ) കഥ അടൂര്‍ പറഞ്ഞത് അതുവരെ മലയാള സിനിമ പിന്തുടര്‍ന്നിരുന്ന കാഴ്ചപ്പാടുകളെ മാറ്റിമറിച്ചായിരുന്നു. നാല് ദേശിയ അവാര്‍ഡുകളാണ് സ്വയംവരം കേരളത്തിലേക്ക് കൊണ്ടുവന്നത്.
ചലച്ചിത്രത്തിലെ ഈ ആദ്യ പരീക്ഷണത്തിന് അടൂര്‍ ഗോപാലകൃഷ്ണന് തുണയായത് സഹപാഠിയും സുഹൃത്തുമായ കുളത്തൂര്‍ ഭാസ്‌കരന്‍ നായരായിരുന്നു. ഒരുസഹകരണ സംഘം രൂപീകരിച്ച് സര്‍ക്കാരിന്റെ ആനുകൂല്യങ്ങളോടെ സിനിമയെടുക്കാമെന്ന ആശയം ഭാസ്‌കരന്‍നായര്‍ മുന്നോട്ടു വച്ചു. ആദ്യത്തെ ഫിലിം കോ ഓപ്പറേറ്റീവ് സൊസൈറ്റി ‘ചിത്രലേഖ’ രൂപീകൃതമായി. രണ്ടരലക്ഷം രൂപയ്ക്ക് ‘സ്വയംവരം ഒരുങ്ങി’ സിനിമ വിജയിക്കുന്നതിന് അടൂര്‍ഭാസിയും രണ്ട്മൂന്ന് പാട്ടുകളും അനിവാര്യമായിരുന്ന ആ കാലത്ത് ‘സ്വയംവരം’ തിയേറ്ററുകളില്‍ ചലനമുണ്ടാക്കിയല്ല. പിന്നീട് ദേശീയ അവാര്‍ഡുകള്‍ വന്നതോടെ സ്വയംവരം വീണ്ടും തിയേറ്ററുകളില്‍ കൊണ്ടുവന്നു. സ്വയംവരം കാണാന്‍ പ്രേക്ഷകര്‍ ഇടിച്ചു കയറി. വന്‍വിജയമായി. മലയാള സിനിമ പുതിയ പാതയിലേക്ക് കടന്നു.