നാട്ടിക യൂണിയൻ നേതൃസംഗമം.
നാട്ടിക :സാമൂഹ്യ നീതിക്ക് വേണ്ടി ശാഖാ ഭാരവാഹികളും സമുദായാംഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇനിയും സംഘടനാ ശക്തിയും രാഷ്ട്രീയ ശക്തിയുമായി നമുക്ക് മാറാൻ കഴിഞ്ഞില്ലെങ്കിൽ സമുദായത്തിന് പിടിച്ചു നിൽക്കാൻ കഴിയില്ല- അദ്ദേഹം പറഞ്ഞു.യോഗം നാട്ടിക യൂണിയൻ 20-ാം വാർഷികവും ശാഖാ നേതൃയോഗവുംഉദ്ഘാടനം ചെയ്യുകയായിരുന്നുയോഗം ജനറൽ സെക്രട്ടറി .
രാവിലെ ഗുരുമന്ദിരത്തിൽ വിളക്ക് കൊളുത്തിയതിന് ശേഷമാണ് നേതൃസംഗമം ആരംഭിച്ചത്. യൂണിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം പ്രസിഡന്റ് ബിന്ദു മനോജ് ഭദ്ര ദീപം കൊളുത്തി. യൂണിയൻ സെകട്ടറി മോഹനൻകണ്ണംപ്പുള്ളി സ്വാഗതവും വൈസ് പ്രസിഡന്റ് സുദി പ് മാസ്റ്റർ നന്ദിയും പറഞ്ഞു. യോഗം കൗൺസിലർ പ്രസന്നൻ പി.കെ ,ബോർഡ് മെമ്പർമാരായ ജയന്തൻ പുത്തൂർ, പ്രകാശ് കടവിൽ , വനിതാ സംഘം സെക്രട്ടറി ശ്രീജ ടീച്ചർ, എസ്സ് എൻ കോളേജ് പ്രിൻസിപ്പൽ ജയ ടിച്ചർ എന്നിവർ പങ്കെടുത്തു.