ഗുരുദേവന്‍ അദ്വൈത സിദ്ധാന്തം യഥാര്‍ത്ഥ രൂപത്തില്‍ പ്രാവര്‍ത്തികമാക്കി
മലപ്പുറം: അദ്വൈത സിദ്ധാന്തം യഥാര്‍ത്ഥ രൂപത്തില്‍ വ്യാഖ്യാനിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത മഹാനുഭാവനാണ് ശ്രീനാരായണ ഗുരുദേവനെന്ന് മുന്‍ എം എല്‍ എ അഡ്വ. കെ. എന്‍. എ ഖാദര്‍ പറഞ്ഞു. എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന്‍ സംഘടിപ്പിച്ച 168-ാമത് ജയന്തിദിന ആഘോഷ പരിപാടികളോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി സ്വാഗതം പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ അദ്ധ്യക്ഷത വഹിച്ചു. എസ് എന്‍ ഡി പി യോഗം ഡയറക്ടര്‍മാരായ നാരായണന്‍ നല്ലാട്ട്, പ്രദീപ് ചുങ്കപ്പള്ളി, യണിയന്‍ കമ്മിറ്റി അംഗങ്ങളായ ദാമോദരന്‍ ചാലില്‍, ശങ്കരന്‍ മാസ്റ്റര്‍, വനിതാ സംഘം പ്രസിഡന്റ് ഗീത ടീച്ചര്‍, സെക്രട്ടറി വത്സല കോഡൂര്‍ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനത്തിന് മുന്നോടിയായി നടന്ന ഘോഷയാത്രക്ക് യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ദിലീപ് മുന്നരശ്ശന്‍, വൈദിക യോഗം പ്രസിഡന്റ് ഗോവിന്ദന്‍ പുറ്റേങ്ങല്‍, സെക്രട്ടറി ഹരിദാസന്‍ പി കെ, ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡന്റ് സുനില്‍ പട്ടാണത്ത് , സെക്രട്ടറി രഞ്ജിത്ത് വി, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ധര്‍മ്മരാജന്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജതീന്ദ്രന്‍ മണ്ണില്‍തൊടി, ട്രഷറര്‍ മോഹനന്‍ ഊരകം മേല്‍മുറി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.