സിക്സര്‍ കിംഗ്
അഴിയെണ്ണണം

കൂറ്റന്‍ സിക്സറുകള്‍ കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ ആവേശത്തിരമാല സൃഷ്ടിച്ച താരമാണ് നവജോത് സിംഗ് സിദ്ദു. ശേഷം ബി.ജെ.പി.യിലും കോണ്‍ഗ്രസ്സിലുമെത്തിവലിയ രാഷ്ട്രീയ നേതാവായി സിദ്ദു വളര്‍ന്നു. എന്നാല്‍ മുപ്പത് വര്‍ഷം മുമ്പ് നടന്ന കേസില്‍ ജയിലിലെ ഉണ്ട തിന്നേണ്ട ദുര്‍വിധിയാണ് ക്രിക്കറ്റിലേയും രാഷ്ട്രീയത്തിലെയും സൂപ്പര്‍സ്റ്റാറിന് വന്നിരിക്കുന്നത്. 1988 ഡിസംബര്‍ 27ന് പഞ്ചാബിലെ പാട്യാലയില്‍ വാഹന പാര്‍ക്കിംഗിനെച്ചൊല്ലിയുള്ള തര്‍ക്കവും കൈയാങ്കളിയും ഒരാളുടെ മരണത്തില്‍ കലാശിച്ച കേസിലാണ് സിദ്ദുവിന് ഒരു വര്‍ഷം കഠിനതടവ് വിധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി.

Author

115 Views
Scroll to top
Close
Browse Categories