തലയോലപ്പറമ്പ് യൂണിയന്‍ കാഞ്ഞിരമറ്റം
ശാഖയിൽ വൈവർത്തകം പരിപാടി

തലയോലപറമ്പ് : എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയനിലെ കാഞ്ഞിരമറ്റം 1804ാം നമ്പർ ശാഖയിൽ നടന്ന വൈവർത്തകം പരിപാടി ശ്രദ്ധേയമായി. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ മൂല്യ ബോധമുള്ള ജീവിതചര്യ അഭ്യസിപ്പിക്കാനും ധർമ്മത്തിൽ അധിഷ്ഠിതമായ സാമൂഹ്യ ഇടപെടൽ നടത്തുന്നതിന് പ്രാപ്തരാക്കുകയാണ് വൈവർത്തകത്തിന്റെ ലക്ഷ്യം. സർഗ വാസനയുള്ള കുട്ടികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാനും അവസരങ്ങൾ ലഭ്യമാക്കാനും പദ്ധതിയുണ്ട്. പരീക്ഷാ പേടിയിൽ നിന്നും കുട്ടികളെ മുക്തരാക്കാനുള്ള കൗൺസിലിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കുെമെന്ന് ഇ.ഡി. പ്രകാശൻ പറഞ്ഞു. എച്ച്.ആർ.ഡി.ചീഫ് വൈക്കം നന്ദനൻ ക്ലാസെടുത്തു. ശാഖാ പ്രസിഡന്റ് പി.എസ്. അയ്യൻ, സെക്രട്ടറി സജി കരുണാകരൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രഞ്ജു പവിത്രൻ, സെക്രട്ടറി പി.എസ്.ജിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.


എസ്എൻഡിപി യോഗം
ശതാബ്ദി സ്മാരക കോളേജിൽ
റാങ്കുകളുടെ തിളക്കം

പെരിന്തൽമണ്ണ: 2019 – 21 കാലിക്കറ്റ് യൂണിവേഴ്സിറ്റി മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (MSW) ഫലം പ്രസിദ്ധീകരിച്ചപ്പോൾ ആദ്യത്തെ പത്തു റാങ്കുകളിൽ ഏഴും കരസ്ഥമാക്കി എസ്എൻഡിപി കോളേജിലെ എം എസ് ഡബ്ല്യു വിദ്യാർത്ഥികൾ. റാങ്ക് പൊസിഷൻ ലിസ്റ്റിലെ ആദ്യത്തെ നാലു റാങ്കുകളും നേടിയാണ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. Msw ഡിപ്പാർട്ട്മെന്റ് അദ്ധ്യാപകരെയും വിദ്യാർഥികളെയും ഈ നേട്ടത്തിൽ പ്രിൻസിപ്പാൾ ഡോക്ടർ പി.കെ. ജഗന്നാഥൻ അഭിനന്ദിച്ചു.
റാങ്ക് പൊസിഷനും വിദ്യാർത്ഥികളുടെ പേരും.*
1 – ഹരിത കെ പി
2 – അഗിത്യ പി എം
3- ശിശിര കെ
4 – ആര്യകൃഷ്ണൻ കെ ടി
6- രമ്യ എസ്.
9- സുവർണ്ണ സുരേഷ് സി

  1. അരുൺ രാജ്.

Author

Scroll to top
Close
Browse Categories