വിദ്യാർത്ഥികളെ അനുമോദിക്കലും പഠനോപകരണ വിതരണവും

പാലക്കാട്: കോങ്ങാംപാറ ശാഖ യൂത്ത് മൂവ്മെന്റ് എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. കോങ്ങാംപാറ ക്ഷീരോൽപാദക സംഘത്തിൽ വച്ച് നടന്ന യോഗത്തിൽ കോങ്ങാംപാറ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എ. സതീഷ് അധ്യക്ഷത വഹിച്ചു,യൂത്ത് മൂവ്മെന്റ് സെക്രട്ടറി കെ. രഘു സ്വാഗതം പറഞ്ഞു. പാലക്കാട് യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ആർ. രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, സെക്രട്ടറി പി. ബാലകൃഷ്ണൻ, എം സതീശൻ, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് ബി. മുകേഷ് എന്നിവർ സംസാരിച്ചു.

Author

Scroll to top
Close
Browse Categories