വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല
സ്വാമി ശുഭാംഗാനന്ദ
ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. ഇക്കാര്യങ്ങളൊന്നും ഡയറക്ടർ ബോർഡിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല.കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന ആത്മീയ കേന്ദ്രമാണ് ശിവഗിരിമഠം. മഠം രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാറില്ല

എസ്.എൻ.ഡി.പി യോഗത്തിന്റെ കേസിൽ ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും , അത് മഠത്തിന്റെ അഭിപ്രായമല്ലെന്നും ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പ്രസ്താവിച്ചു.
ഏതെങ്കിലും കേസ് ജയിക്കുമ്പോൾ സന്തോഷിക്കുന്നതും പരാജയപ്പെടുമ്പോൾ ദു:ഖിക്കുന്നതും മഠത്തിന്റെ സമീപന രീതിയല്ലെന്നും സ്വാമി പറഞ്ഞു. ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. മഠാധിപതി അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. ഇക്കാര്യങ്ങളൊന്നും ഡയറക്ടർ ബോർഡിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ആവശ്യമെങ്കിൽ ചർച്ച ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി അറിയിക്കും. ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ യു.ഡി.എഫ്. സ്ഥാനാർത്ഥി നിർണ്ണയത്തെപ്പറ്റി പറഞ്ഞതും ശിവഗിരി മഠത്തിന്റെ പൊതു അഭിപ്രായമല്ല- ശുഭാംഗാനന്ദ സ്വാമി പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാർട്ടികളെയും അംഗീകരിക്കുന്ന പാരമ്പര്യമാണ് ശിവഗിരി ധർമ്മസംഘം ട്രസ്റ്റിനുള്ളത്. ഒരു മുന്നണിയോടും അതൃപ്തി ഇല്ല.കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന ആത്മീയ കേന്ദ്രമാണ് ശിവഗിരിമഠം. അതിന്റെ അടിസ്ഥാനത്തിൽ ശിവഗിരിമഠം രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാറില്ല. രാഷ്ട്രീയ വിവാദങ്ങളുടെയും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദുവാക്കി ശിവഗിരി മഠത്തെ മാറ്റാൻ ആരെയും അനുവദിക്കില്ല. വാദങ്ങളും വിവാദങ്ങളും മഠത്തിന്റെ ലക്ഷ്യമല്ല.ശിവഗിരി മഠത്തിന് രാഷ്ട്രീയ നിലപാടില്ല.എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രവർത്തകർ ശിവഗിരിയിൽ വരാറുണ്ട്. ഗുരുവിന്റേത് സൗഹാർദ്ദത്തിന്റെ പാതയാണ്. ഇവിടെ വരുന്നവരെയെല്ലാം സൗഹാർദ്ദപരമായിട്ടാണ് കാണുന്നത്. മഠത്തിനു കക്ഷി രാഷ്ട്രീയവുമില്ല. അതിന് അതീതമായിട്ടാണ് മഠം പ്രവർത്തിക്കുന്നത്. മഠത്തിലെത്തുന്ന ഭക്തൻമാർ പല ആവശ്യങ്ങളും പറയാറുണ്ട്. അവരുടെ ദു:ഖങ്ങൾ പങ്കുവയ്ക്കാറുണ്ട്. അവർക്ക് ചെയ്യാൻ കഴിയുന്നത് മഠം ചെയ്യാറുണ്ട്. അത് പ്രത്യക്ഷമായി വിളിച്ചു പറയാറില്ല.






