ഹാര്‍ദിക് ഇനി ക്രിയാത്മകമാകും

ഗുജറാത്തിന് വേണ്ടി ‘ക്രിയാത്മക’മായി പ്രവര്‍ത്തിക്കാന്‍ പോകുകയാണെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പാട്ടീല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് സോണിയാഗാന്ധിക്ക് നല്‍കിയ കത്തില്‍ പറയുന്നു. രാജിവയ്ക്കാനുള്ള കാരണം ഹാര്‍ദിക് വ്യക്തമാക്കിയിട്ടുണ്ട്. ‘അവഗണന’. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പട്ടേല്‍ വിഭാഗം നേതാവായ ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അടുത്ത കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്‌ത്തിയപ്പോള്‍ തന്നെ വര്‍ക്കിംഗ് പ്രസിഡന്റിന്റെ വഴി വ്യക്തമായിരുന്നു

Author

96 Views
Scroll to top
Close
Browse Categories