ഹരി വിജയൻ കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ

എസ്എൻഡിപി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ അഡ്‌മിനിസ്ട്രേറ്ററായി
ഹരി വിജയൻ ചുമതലയേൽക്കുന്നു

എസ്എൻഡിപി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ അഡ്‌മിനിസ്ട്രേറ്ററായി ഹരി വിജയൻ ചുമതലയേറ്റു. പറവൂർ യൂണിയൻ സെക്രട്ടറിയാണ്. യോഗം കൗൺസിലർ ബേബിറാം, കൊടുങ്ങല്ലൂർ യൂണിയൻ ഭാരവാഹികൾ ആയിരുന്ന ഉമേഷ് ചള്ളിയിൽ, പി.കെ.രവീന്ദ്രൻ, ജയലക്ഷ്മി ടീച്ചർ എന്നിവർ ചേർന്ന് അദ്ദേഹത്തെ യൂണിയനിലേയ്ക്ക് സ്വീകരിച്ചു. പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, പറവൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യോഗം ബോർഡ് അംഗങ്ങളായ ഡിവിഷൻ കോട്ടക്കാട്ട്, വിക്രമാദിത്യൻ, കൊടുങ്ങല്ലൂർ യൂണിയൻ കൗൺസിലർമാർ ആയിരുന്ന തിലകൻ, കെ.ജി.ഉണ്ണികൃഷ്ണൻ, അരുൺ, യൂത്ത് മൂവ്മെൻറ് ജില്ലാ ചെയർമാൻ ദിനിൽ മാധവ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സുജിത്ത്, സൈബർ സേന ജില്ലാ ചെയർമാൻ ഹരിശങ്കർ പുല്ലാനി, യൂത്ത് മൂവ്മെന്റ് മുൻ പ്രസിഡന്റ് ശിവജി നെടുമുറി, വിവിധ ശാഖ ഭാരവാഹികൾ കൂടാതെ പറവൂർ യൂണിയൻ കൗൺസിലർമാരായ ഡി.പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, യൂത്ത് മൂവ്മെന്റ് എറണാകുളം ജില്ലാ പ്രസിഡന്റ് പ്രവീൺ തങ്കപ്പൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Author

119 Views
Scroll to top
Close
Browse Categories