മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്നവര്‍ തിന്മയുടെ സന്തതികള്‍: തുഷാര്‍

ആലപ്പുഴ: മതാന്ധതയും മതവൈര്യവും സൃഷ്ടിച്ച് മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്നവര്‍ തിന്മയുടെ സന്തതികളാണെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യോഗം യൂത്ത്മൂവ്മെന്റ് ആലപ്പുഴ ജില്ലാ സമ്മേളനം ‘യോഗജ്വാല’യില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ഇത്തരം ശക്തികളെ ഒറ്റപ്പെടുത്തേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണ്. വര്‍ഗീയ ശക്തികളെ നേരിടാനുള്ള മൃതസഞ്ജീവനിയാണ് ഗുരുദേവന്റെ ദര്‍ശനം. എല്ലാവരും സോദരത്വേന വാഴുന്ന മാതൃകാ സംസ്ഥാനമായി ദൈവത്തിന്റെ സ്വന്തം നാടിനെ മാറ്റാന്‍ ശ്രീനാരായണസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഗുരുദേവന്റെ എല്ലാ കൃതികളും മുഴുവന്‍ സംസ്ഥാനങ്ങളിലേയും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Author

99 Views
Scroll to top
Close
Browse Categories