ബെക്കര്‍ ഇനി
ജയിലിലെ കോര്‍ട്ടില്‍

മൂന്നു തവണ വിംബിള്‍ഡണ്‍ കിരീടം ചൂടുകയും ആറുതവണ ഗ്രാന്‍ഡ്സ്ലാം നേടുകയും ചെയ്ത ടെന്നീസ് താരം ബോറീസ് ബെക്കറിന് ജയിലില്‍ കിടക്കാന്‍ യോഗം. കടബാദ്ധ്യതകളില്‍ മുങ്ങി നില്‍ക്കുകയും ഒപ്പം ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്ന ശൈലിയാണ് വിനയായത്. ആസ്തിയും വരുമാനവുമൊക്കെ മറച്ച് വെച്ച് ബ്രിട്ടീഷ് സോള്‍വെന്‍സി നിയമങ്ങള്‍ തെറ്റിച്ചതിനാണ് ശിക്ഷ. 1985ല്‍ ആദ്യ വിംബിള്‍ഡണ്‍ കിരീടം നേടുമ്പോള്‍ ബെക്കറിന് വയസ് 17. 16 വര്‍ഷങ്ങള്‍ നീണ്ട ടെന്നീസ് ജീവിതത്തിനിടയില്‍ 49 സിംഗിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

Author

127 Views
Scroll to top
Close
Browse Categories