പേരാമ്പ്ര ശാഖ വാർഷിക പൊതുയോഗം

കൊടകര യൂണിയന്‍ 3025 -ാം നമ്പര്‍ പേരാമ്പ്ര ശാഖയുടെ വാര്‍ഷിക പൊതുയോഗം കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര : കൊടകര യൂണിയന്‍ 3025 -ാം നമ്പര്‍ പേരാമ്പ്ര ശാഖയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. ശാഖ പ്രസിഡന്റ് എ.എ. കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ശാഖയുടെ വരവ് ചിലവ് കണക്കും, റിപ്പോര്‍ട്ടും സെക്രട്ടറി രാജീവ് എടയപ്പുറം അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരേയും, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളേയും മൊമെന്റോ നല്‍കി ചടങ്ങില്‍ ആദരിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.കെ. സുഗതന്‍, യോഗം ഡയറക്ടര്‍ എന്‍.ബി. മോഹനന്‍, കൗണ്‍സിലര്‍മാരായ കെ.ഐ. പുരുഷോത്തമന്‍, പ്രഭാകരന്‍ മുണ്ടയ്ക്കല്‍, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അനില്‍ ഞാറ്റുവെട്ടി, സെക്രട്ടറി എസ്.ജെ. സജിത്ത്, കെ.കെ. ബാബു, ബിന്ദു ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.എ. കൃഷ്ണന്‍കുട്ടി (പ്രസിഡന്റ്), ബിന്ദു ശിവദാസന്‍ (സെക്രട്ടറി), വിജി ഗോപി (വൈസ് പ്രസിഡന്റ്), കെ.കെ. ബാബു (യൂണിയന്‍ കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.

Author

99 Views
Scroll to top
Close
Browse Categories