ആര്‍. ശങ്കറിന്റെ മകള്‍
എസ്. ശശികുമാരിക്ക് അന്ത്യാഞ്ജലി

മുന്‍മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ മകള്‍ തിരുവനന്തപുരം കുന്നുകുഴി ആര്‍.സി. ജംഗ്ഷന്‍ ലക്ഷ്മി നിവാസില്‍ എസ്. ശശികുമാരിക്ക്(79) സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തിരുവനന്തപുരം കോസ്‌മോ പൊളിറ്റന്‍ ആശുപത്രി ഡയറക്ടറും കണ്‍സള്‍ട്ടന്റ് സര്‍ജനുമായ ഡോ. ബാബു സുഭാഷ് ചന്ദ്രന്റെ ഭാര്യയാണ്. നേരത്തെ ചെമ്പഴന്തി എസ്.എന്‍. കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയായിരുന്നു. ഡോ. സുഭാഷ് ചന്ദ്രൻ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയപ്പോള്‍ ജോലി രാജിവച്ച് ഒപ്പം പോയി. മടങ്ങിയെത്തിയ ശേഷം ആര്‍. ശങ്കര്‍ നിര്‍മ്മിച്ച ലക്ഷ്മി നിവാസില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

ഡോ. മനോജ് ചന്ദ്രന്‍ (യു.കെ.), സുജിത്ത്ചന്ദ്രന്‍ എന്നിവര്‍ മക്കളാണ്. മരുമകള്‍: രുഹിത മനോജ് (യു.കെ.), എസ്.എന്‍.ഡി.പി. യോഗം കൊല്ലം യൂണിയന്‍ പ്രസിഡന്റും കെ.പി.സി.സി. മുന്‍ വൈസ്‌പ്രസിഡന്റുമായ മോഹന്‍ശങ്കര്‍ സഹോദരനാണ്. കൊല്ലത്തെ പ്രമുഖ ഓട് വ്യവസായിയും കോണ്‍ട്രാക്ടറുമായിരുന്ന പരേതനായ റീഗല്‍ പി. വേലായുധന്റെ മരുമകളാണ്.

Author

300 Views
Scroll to top
Close
Browse Categories