പുടിന്‍ വരുമോ?

ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ പ്രൊട്ടേറിയയില്‍ ആഗസ്റ്റില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പങ്കെടുത്തേക്കുമെന്ന വാര്‍ത്ത അമേരിക്കയെ വല്ലാതെ ചൊടിപ്പിച്ചു. ഇന്ത്യയും ചൈനയും ബ്രസീലുമാണ് ബ്രിക്‌സ് ഉച്ചകോടിയുടെ അമരക്കാര്‍. എന്നും റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. യുക്രെയിനില്‍ നടത്തിയ കൊടും ക്രൂരതകള്‍ക്ക് അന്താരാഷ്ട്ര കോടതി പുടിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തില്‍ പുടിന് എങ്ങനെ ഉച്ചകോടിയില്‍ പങ്കെടുക്കാനാകുമെന്നാണ് അമേരിക്കയുടെ ചോദ്യം.

Author

127 Views
Scroll to top
Close
Browse Categories