സാമൂഹ്യ മുന്നേറ്റത്തിന് അടിത്തറ പാകിയ വിശ്വഗുരു

എസ്.എന്‍.ഡി.പി യോഗം മാന്നാര്‍ യൂണിയന്‍ 1926-ാം നമ്പര്‍ ഇരമത്തൂര്‍ ആര്‍. ശങ്കര്‍ മെമ്മോറിയല്‍ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ഇരമത്തൂര്‍ കിഴക്ക് ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി സജിചെറിയാന്‍ സംസാരിക്കുന്നു.

മാന്നാര്‍: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാട്ടം നടത്തി സാമൂഹ്യ നവോത്ഥാനത്തിന്റെ ചാലക ശക്തിയായി ഇന്ന് നാം അനുഭവിക്കുന്ന സാമൂഹ്യ മുന്നേറ്റത്തിന് അടിത്തറ പാകിയ വിശ്വഗുരുവാണ് ശ്രീനാരായണഗുരുവെന്ന് മന്ത്രി സജിചെറിയാന്‍ പറഞ്ഞു.
മാന്നാര്‍ യൂണിയന്‍ 1926-ാം നമ്പര്‍ ഇരമത്തൂര്‍ ആര്‍. ശങ്കര്‍ മെമ്മോറിയല്‍ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ഇരമത്തൂര്‍ കിഴക്ക് ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശ്രീനാരായണധര്‍മ്മപരിപാലനത്തോടൊപ്പം പ്രചാരണവും ഏറ്റെടുത്ത് ശ്രീനാരായണ കണ്‍വെന്‍ഷനുകള്‍ നടത്തുന്ന മാന്നാര്‍ യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ മറ്റ് യൂണിയനുകളും മാതൃകയാക്കണമെന്നും സജി ചെറിയാന്‍പറഞ്ഞു. ചടങ്ങില്‍ യൂണിയന്‍ ചെയര്‍മാന്‍ കെ.എം. ഹരിലാല്‍ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ പുഷ്പ ശശികുമാര്‍ കണ്‍വെന്‍ഷന്‍ സന്ദേശം നല്‍കി.

യൂണിയന്‍ അഡ്.കമ്മിറ്റിയംഗങ്ങളായ അനില്‍കുമാര്‍ടി.കെ, രാജേന്ദ്രപ്രസാദ് അമൃത, രാധാകൃഷ്ണന്‍ പുല്ലാമഠത്തില്‍, അനിഷ് പി. ചേങ്കര, മേഖലാ ചെയര്‍മാന്‍ കെ. വിശ്വനാഥന്‍, വൈസ് ചെയര്‍മാന്‍ വിജയന്‍ വൈജയന്തി, കണ്‍വീനര്‍ മോഹനന്‍ പി, വനിതാസംഘം യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ശശികല രഘുനാഥ്, വൈസ്‌ചെയര്‍പേഴ്‌സണ്‍ ബിനി സതീശന്‍, കണ്‍വീനര്‍ വിജയലക്ഷ്മി, ട്രഷറര്‍ പ്രവദ രാജപ്പന്‍, എംപ്ലോയീസ് ഫോറം യൂണിയന്‍ ചെയര്‍മാന്‍ മനോജ് പാവുക്കര, കണ്‍വീനര്‍ കെ.വി. സുരേഷ്‌കുമാര്‍, ശാഖ വൈസ് ചെയര്‍മാന്‍ സന്തോഷ് ശാരദാലയം, വനിതാസംഘം കേന്ദ്രസമിതി അംഗം ലേഖാ വിജയകുമാര്‍, മേഖലാ ചെയര്‍പേഴ്‌സണ്‍ വിജയശ്രീ സന്തോഷ്, കണ്‍വീനര്‍ ബിന്ദുവിജയന്‍, യൂണിറ്റ് വൈസ്പ്രസിഡന്റ് ശ്രീദേവി ഉത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം സ്വാഗതവും, ശാഖാ ചെയര്‍മാന്‍ ജയപ്രകാശ് കീച്ചേരി ബംഗ്ലാവില്‍ നന്ദിയും പറഞ്ഞു.

Author

76 Views
Scroll to top
Close
Browse Categories