തൃപുടി

വരുത്തന്‍

കണ്ണു മുറുക്കി മുറുക്കിയൊരുത്തന്‍
കാതു മുറുക്കി മുറുക്കിയൊരുത്തന്‍
നാവു മുറുക്കി മുറുക്കിയൊരുത്തന്‍
വയറു മുറുക്കി മുറുക്കിയൊരുത്തന്‍
കയറു മുറുക്കി മുറുക്കിയൊരുത്തന്‍
എങ്ങും നിന്നു വിളങ്ങിവരുത്തന്‍

ബോദ്ധ്യം

നാളത്തെ ശവമെന്ന
ബോധ്യങ്ങളെല്ലാം തന്നെ
ഇന്നത്തെ ശവം കണ്ട്
ഇറങ്ങുമ്പൊഴേ തീര്‍ന്നു!

മിത്ത്

മിത്തില്‍ മണിയുണ്ട്.
മണിയില്‍ മിത്തില്ല.
അതിനാല്‍ മിത്തുമണി
നല്ലൊരു മുത്തുമണി.

8281014740

Author

165 Views
Scroll to top
Close
Browse Categories